നടപടി വൈകുന്നത് തൊഴിലാളികള്‍ക്ക് ദുരിതമാകുന്നു
ഫറോക്ക്: മലബാര്‍ ടൈല്‍ വര്‍ക്‌സ് ഓട്ടുകമ്പനി വളപ്പിലെ കിണറില്‍ മാരകമായ വിഷാംശം കലര്‍ന്നതായി കണ്ടെത്തിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
വിദഗ്ധ പരിശോധനയില്‍ പ്ലാസ്റ്റിക്കില്‍ നിന്നുള്ള ഗുരുഗതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന വിഷം കിണറ്റിലെ വെള്ളത്തില്‍ വ്യാപകമായി തോതിലുണ്ടെന്ന് വ്യക്തമായതോടെ കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളുമുള്‍പ്പെടെ 150ഓളം പേര്‍ ഇവിടുത്തെ കാന്റീനില്‍ ഭക്ഷണം പാകം ചെയ്യാനാകാതെ പ്രയാസപ്പെടുകയാണ്.
കഴിഞ്ഞ ജൂണ്‍ ആദ്യവാരത്തിലാണ് വെള്ളത്തില്‍ വിഷാംശമുള്ളതായി സംശയമുയര്‍ന്നത്. ലാബ് പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുണ്ടാകുന്ന വിഷദ്രാവകം കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് കമ്പനി മാനേജര്‍ പറയുന്നു. വിവരം ഉടനെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യ വിഭാഗം എന്നിവരെ അറിയിച്ചുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. തുടക്കത്തില്‍ കമ്പനി വാഹനത്തില്‍ പുറമെ നിന്നും ശുദ്ധജലമെത്തിച്ച് ഭക്ഷണം പാകം ചെയ്തുവന്നെങ്കിലും തുടര്‍ന്നു പോകാന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടതോടെ വന്‍ തുക നഷ്ടം സഹിച്ച് മുഴുവന്‍ പേര്‍ക്കമുള്ള ഉച്ച ഭക്ഷണവും ചായയും പലഹാരവുമെല്ലാം ഹോട്ടലുകാരെ ഏല്‍പ്പിച്ചിരിക്കുകയാണ്.
സമീപത്തെ ചില കമ്പനികളില്‍ നിന്നുള്ള വിഷാംശം കലര്‍ന്ന മലിനജലവും മറ്റുമാണ് കമ്പനിയിലെ കിണറുകളിലെത്തിയതെന്നാണ് മാനേജ്‌മെന്റും തൊഴിലാളികളും ആരോപിക്കുന്നത്. തൊഴിലാളികള്‍ക്ക് മാത്രമല്ല സമീപത്തെ കുടുംബങ്ങളെയും ഈ മലിനീകരണ പ്രശ്‌നം ഗുരുതരമായി ബാധിക്കുമെന്നു കമ്പനി മാനേജര്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടി തെളിവുകള്‍ സഹിതം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനി മാനേജ്‌മെന്റ്. വി.കെ.സി മമ്മദ് േകായ എം.എല്‍.എ ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."