മുഖ്യമന്ത്രി സമ്പൂര്‍ണ പരാജയം: മുല്ലപ്പള്ളി രാമചന്ദ്രന്
വടകര: കഴിഞ്ഞ 85 ദിവസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്പൂര്‍ണ പരാജയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. കേരള എന്‍.ജി.ഒ അസോസിയേഷന് കോഴിക്കോട് സിവില്‍ സ്റ്റേഷന് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
85 ദിവസത്തിനുള്ളില്‍ 60 കൊലപാതകങ്ങളാണു സംസ്ഥാനത്തു നടന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നാണ് ഇതു തെളിയിക്കുന്നത്. മുന്‍മന്ത്രി എന്ന നിലയില്‍ പിണറായിയെ മഹത്വവല്‍ക്കരിക്കുന്നവര്‍ അദ്ദേഹത്തിന്റെ പ്രകടനം ശരിയായി വിലയിരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് ബി.എന്‍ ബൈജു അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി, ജില്ലാ പ്രസിഡന്റ് എം.എ ഖാദര്‍, എം. പ്രകാശന്, എന്‍.പി ബാലകൃഷ്ണന്, കെ. പ്രദീപന്, കെ.കെ പ്രമോദ്കുമാര്‍, കെ. വിനോദ്കുമാര്‍, എം.ടി മധു, ഗിരീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."