HOME
DETAILS
MAL
മുത്തൂറ്റ് ഫിനാന്‍സിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരേ ധര്‍ണ
backup
August 19 2016 | 22:08 PM
ആനക്കര: മുത്തൂറ്റ് ഫിനാന്‍സില്‍ യൂനിയനുണ്ടാക്കിയതിന്റെ പേരില്‍ ജീവനക്കാരെ ഇതര സംസ്ഥാനങ്ങളിലേക്ക് കൂട്ട സ്ഥലംമാറ്റം നടത്തുന്ന മാനേജ്മെന്റിന്റെ നടപടിക്കെതിരേ സി.ഐ.ടി.യു തൃത്താല ഡിവിഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറങ്ങാടിയില്‍ ധര്‍ണ നടത്തി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. പി.ആര്. കുഞ്ഞുണ്ണി അധ്യക്ഷനായി. പി. ദിവാകരന്, അനിരുദ്ധന്, യു.കെ. ജയരാജന് പ്രസംഗിച്ചു. മൊത്തം ജീവനക്കാരില്‍ ഏറെ പേരും സി.ഐ.ടിയുവില്‍ അംഗമായതാണ് പ്രതികാര സ്ഥലംമാറ്റത്തിന് കാരണമായതെന്ന് ധര്‍ണയില്‍ കുറ്റപ്പെടുത്തി. സ്ഥലംമാറ്റവും പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."