വയറിളക്കല്‍ ശീലമാക്കണമെന്ന് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ് അസോസിയേഷന്‍
ഷൊര്‍ണൂര്‍: വര്‍ഷത്തില്‍ മാസത്തിലൊരിക്കല്‍ വയറിളക്കുക എന്ന രീതി തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ക്യാന്‍സര്‍, വൃക്കരോഗം എന്നീ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് സ്വകാര്യ ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍, രക്തസമര്‍ദ്ദം (ബി.പി.) കൊളസ്‌ട്രോള്‍, അമിതവണ്ണം, സന്ധികളിലെ വേദന, എല്ല് തേയ്മാനം എന്നിവ ഒഴിവാക്കുന്നതിന് ഇത് ഉപയോഗപ്രദമാകും. ആയുര്‍വേദത്തില്‍ പറയുന്ന തൈലവസ്തിയും കഷായവസ്തിയും മലാശയത്തിലേയും വന്‍കുടലിലേയും ക്യാന്‍സറുകളെ തടയുമെന്ന് പഠനങ്ങള്‍ ഇതിനകം തെളിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.
സംസ്ഥാനത്ത് കഴിഞ്ഞ 25 വര്‍ഷം മുന്‍പു വരെയുള്ള കാലഘട്ടത്തില്‍ രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു എന്നതിന് കാരണം ഭക്ഷണരീതിയും കായികാധ്വാനവും മാത്രമായിരുന്നില്ല, മാസത്തിലൊരിക്കല്‍ വയറിളക്കുക എന്നത് 25 വര്‍ഷം മുന്‍പ് വരെ മലയാളികളുടെ ശീലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വയറിളക്കുക എന്നത് മലയാളികള്‍ മറന്ന മട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."