'മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് വെച്ചതില്‍ സന്തോഷിക്കുന്നവര്‍ ആര്‍.എസ്.എസുകാരും തീവ്ര സലഫികളുമെന്ന് പി ജയരാജന്‍
കണ്ണൂര്‍: കുഞ്ഞിമംഗലം മല്ലിയോട്ട് കാവില്‍ വിവാദ ബോര്‍ഡ് സ്ഥാപിച്ച വിഷയത്തില്‍ പ്രതികരണവുമായി സി.പി.എം നേതാവ് പി ജയരാജന്‍. കമ്മിറ്റിയില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട് സി.പി.എം നിയന്ത്രണത്തിലെന്ന ആരോപണത്തെ അദ്ദേഹം കടുത്ത ഭാഷയില്‍ ഫേസ് ബുക്കിലൂടെ വിമര്‍ശിക്കുന്നുണ്ട്
https://www.facebook.com/pjayarajan.kannur/posts/2974111042848146
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോടനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡ് സംബന്ധിച്ച് വിവാദമുണ്ടായിരിക്കുകയാണല്ലോ.
അവിടെ പ്രവര്‍ത്തിക്കുന്ന കമ്മറ്റിയില്‍ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്.
എന്നാലും സിപിഐ(എം) നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്ക്കും മനസിലാകും.
മഹാഭൂരിപക്ഷം ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാ മതത്തിലും സമുദായത്തില്‍ പെട്ടവരും ഉത്സവങ്ങളില്‍ പങ്കെടുക്കാറുണ്ട്.ഉറൂസുകളിലും നേര്‍ച്ചകളിലും ഇത് തന്നെ അനുഭവം.
ശ്രീനാരായണ ഗുരു ശിലയിട്ട തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവ സമയങ്ങളില്‍ 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡുണ്ടായിരുന്നു.അത് നീക്കം ചെയ്യാന്‍ വേണ്ടി സ്വാമി ആനന്ദ തീര്‍ത്ഥ സത്യാഗ്രഹമിരുന്നത് ചരിത്രം.ക്ഷേത്ര കമ്മറ്റി അദ്ദേഹം ഉള്‍പ്പടെയുള്ള ശ്രീനാരായണീയരുടെ ആവശ്യം ശ്രദ്ധയോടെ കേട്ടു.അതനുസരിച്ച് പ്രവര്‍ത്തിച്ചു.ഇപ്പോള്‍ അവിടെ ആ ബോര്‍ഡ് നിലവിലില്ല.'മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് വെച്ചതില്‍ മനസാ സന്തോഷിക്കുന്നവര്‍ ആര്‍ എസ് എസുകാരും മുസ്ലിം സമുദായത്തിലെ തീവ്ര സലഫികളും മറ്റുമാണ്.കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവര്‍ക്ക് താല്പര്യം.
സൗഹാര്‍ദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോള്‍ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്.
ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."