HOME
DETAILS
MAL
സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
backup
April 06 2022 | 09:04 AM
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യതെക്കന്‍ കേരളത്തിലും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്.തിരുവനന്തപുരം,ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ മഴക്ക് ലഭിച്ചേക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."