HOME
DETAILS

മുസ്തഫ ഹുദവി കൊടക്കാടിനു യാത്രയയപ്പ് നല്‍കി

  
backup
April 19 2021 | 06:04 AM

bid-farewell-tomustafa-hudawi-kodakkad

 

ജിദ്ദ: പന്ത്രണ്ട് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന എസ് ഐ സി മക്ക പ്രവിശ്യ കമ്മിറ്റി പ്രസിഡന്റും ഷറഫിയ്യ ഏരിയ കമ്മിറ്റി പ്രസിഡന്റ്‌റുമായ മുസ്തഫ ഹുദവി കൊടക്കാടിനു സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. എസ് ഐ സി ഓഡിറ്റോറിയത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന പരിപാടി എസ് ഐ സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് വ്യത്യസ്ഥവും ഉപകാരപ്രദവുമായ പല വിഷയങ്ങളിലും മുസ്തഫ ഹുദവി നല്‍കിയിട്ടുള്ള സേവനങ്ങള്‍ മഹത്തരമാണെന്നും അവ മറ്റുള്ളവര്‍ക്ക് മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എസ് ഐ സി ചെയര്‍മാന്‍ നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.

മുസ്തഫ ഫൈസി ചേരൂര്‍, മുജീബ് റഹ്മാനി മൊറയൂര്‍, അബ്ദുറഹ്മാന്‍ ഫൈസി, സല്‍മാനുല്‍ ഫാരിസ് ദാരിമി, മുഹമ്മദ് ബഷീര്‍ മാസ്റ്റര്‍, കെ വി കെ മുഹമ്മദ് ദാരിമി, ഉസ്മാന്‍ എടത്തില്‍, മുഹമ്മദ് റഫീഖ് കൂലത്ത് തുടങ്ങിവര്‍ യാത്ര മംഗളം നേര്‍ന്നു സംസാരിച്ചു.
എസ് ഐ സി സെന്‍ട്രല്‍ കമ്മിറ്റി വക ഉപഹാരം സയ്യിദ് ഉബൈദുല്ല തങ്ങള്‍ മുസ്തഫ ഹുദവിക്ക് സമ്മാനിച്ചു. മുസ്തഫ ഹുദവി മറുപടി പ്രസംഗം നടത്തി.

എസ് ഐ സി ജനറല്‍ സെക്രട്ടറി നൗഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും അഷ്‌റഫ് ദാരിമി മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago