കൊവിഡ് രണ്ടാം തരംഗം: ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ ഒരാഴ്ച്ച ലോക്ഡൗണ്‍
ന്യൂഡല്‍ഹി:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച്ച വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യസര്‍വീസുകള്‍ മാത്രമേ രാജ്യതലസ്ഥാനത്തേക്ക് പ്രവര്‍ത്തിക്കൂ.
എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങള്‍ക്കുള്ള ഓഫീസുകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കൂ. നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.
ആശുപത്രികളെല്ലാം രോഗികളാല്‍ നിറഞ്ഞുവെന്നും പൊട്ടിത്തെറിയുടെ വക്കിലാണ് ഡല്‍ഹിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു. ലോക്ഡൗണ്‍ ദിനങ്ങളില്‍ ആശുപത്രി സംവിധാനങ്ങള്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിച്ചിരിക്കുന്നത് ചെറിയ ഒരു ലോക്ഡൗണ്‍ ആണെന്നും ആരും ഡല്‍ഹി വിട്ടുപോകരുതെന്നും കെജ്രിവാള് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."