HOME
DETAILS

വേണ്ടത് മതേതരത്വ പാർട്ടികളുടെ ഐക്യം

  
backup
April 07 2022 | 05:04 AM

85462-4132-2022-april-07


നിയമങ്ങളിലൂടെയും മറ്റും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് ബി.ജെ.പി സർക്കാരുകൾ സ്വീകരിച്ചുവരുന്നത്. അതിനാൽ ന്യൂനപക്ഷങ്ങൾക്ക് ആത്മബലം നൽകേണ്ട ബാധ്യത മതനിരപേക്ഷ രാഷ്ട്രീയപ്പാർട്ടികൾക്കുണ്ട്. മതേതര, ജനാധിപത്യ രാഷ്ട്രീയകക്ഷികളെല്ലാം ബി.ജെ.പിക്കെതിരേ അണിനിരക്കണമെന്ന് ആവശ്യപ്പെടുമ്പോഴും കേരളത്തിലെ സി.പി.എം നേതൃത്വം മാത്രം കോൺഗ്രസാണ് മുഖ്യ ശത്രുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നതിനെ തിരുത്താൻ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് തയാറാകണം.


കോൺഗ്രസാണ് മുഖ്യ ശത്രുവെന്ന കാഴ്ചപ്പാടിൽ സംസ്ഥാന സി.പി.എം ഘടകവും സി.പി.എം നേതൃത്വം നൽകുന്ന ഭരണകൂടവും പ്രവർത്തിക്കുമ്പോൾ അത് പലപ്പോഴും ബി.ജെ.പിക്ക് അനുകൂലവും മുസ്‌ലിം വിരുദ്ധവുമായിത്തീരുന്നുവെന്നത് കാണാതിരുന്നുകൂടാ. സച്ചാർ കമ്മിറ്റി മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഏർപ്പെടുത്തിയ നൂറ് ശതമാനം വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതി പാലൊളി കമ്മിറ്റിയിലൂടെ അട്ടിമറിച്ച് പദ്ധതി ന്യൂനപക്ഷങ്ങൾക്കൊന്നാകെ വീതിച്ചുനൽകിയ കോടതി വിധിക്ക് നിമിത്തമായത് ഇടതുമുന്നണി സർക്കാരിന്റെ നടപടികളായിരുന്നു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇതുപോലുള്ള അട്ടിമറി നടന്നിട്ടില്ല.
വഖ്ഫ് ബോർഡ് നിയമനങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും ബോർഡ് തന്നെയാണ് നടത്തുന്നത്. എന്നാൽ, കേരളത്തിലെ സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാർ വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചതിലൂടെ മുസ്‌ലിം ന്യൂനപക്ഷത്തെയാണ് അത് വേദനിപ്പിച്ചത്. പി.എസ്.സിക്ക് നിയമനാധികാരം നൽകുമ്പോൾ മുസ്‌ലിംകൾക്ക് മാത്രമായി അത് നിജപ്പെടുത്താനാവില്ല. തുല്യാവകാശത്തിന്റെ ലംഘനമെന്നാരോപിച്ച് ഏതെങ്കിലും അമുസ്‌ലിം ഉദ്യോഗാർഥി കോടതിയിൽ പോയാൽ സർക്കാരിന് നിലപാട് തിരുത്തേണ്ടിവരും. സച്ചാർ സ്‌കോളർഷിപ്പ് കോടതിവിധിക്ക് വിധേയമായി മുസ്‌ലിംകൾക്ക് നഷ്ടപ്പെട്ടതുപോലെ വഖ്ഫ് ബോർഡിലും മുസ്‌ലിംകൾക്ക് മാത്രമുള്ള നിയമനങ്ങൾ നഷ്ടപ്പെടും.


കേരളത്തിൽ കോൺഗ്രസിനെ മുഖ്യ ശത്രുവായി കണ്ട് സർക്കാർ സ്വീകരിക്കുന്ന ഇത്തരം നടപടികൾ ഫലത്തിൽ മുസ്‌ലിം അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നതിൽ കലാശിക്കുന്നതിന്റെ ഉദാഹരണങ്ങളാണിതൊക്കെ. കേരളത്തിൽ ബി.ജെ.പി ഭീഷണിയല്ലാത്തതുകൊണ്ട് എതിർഭാഗത്ത് കോൺഗ്രസിനെ നിർത്തി രാഷ്ട്രീയപ്രവർത്തനം നടത്തിയാൽ മാത്രമേ കേരളത്തിൽ മേൽക്കൈ ഉണ്ടാകൂവെന്ന സി.പി.എം സംസ്ഥാന ഘടകത്തിൻ്റെ നിലപാട് തെറ്റായ ധാരണയാണ്. ബി.ജെ.പിയാണ് മുഖ്യ ശത്രുവെന്ന നിലപാടിനെ അവഗണിച്ച് സി.പി.എം നീങ്ങുമ്പോൾ പാർട്ടി മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണെന്ന അവകാശവാദമാണ് പൊളിയുന്നത്.
രണ്ട് കക്ഷികൾ തമ്മിൽ നടത്തുന്ന ഒത്തുകളിയെന്ന് ബംഗാളിലെ ബി.ജെ.പി- തൃണമൂൽ പോരാട്ടത്തെ സി.പി.എം വിലയിരുത്തി. ബംഗാളിൽ ബി.ജെ.പിക്കെതിരേയുള്ള സി.പി.എമ്മിന്റെ പോരാട്ടത്തെയാണ് ഇത് തളർത്തിയത്. ഇതിന്റെ ഫലമായി തുടർച്ചയായി ബംഗാൾ ഭരിച്ച സി.പി.എമ്മിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെപ്പോലും വിജയിപ്പിക്കാൻ കഴിഞ്ഞില്ല. സ്വതന്ത്ര ഇന്ത്യയിൽ ഇത്തരമൊരനുഭവം ബംഗാളിൽ സി.പി.എമ്മിന് ഇതാദ്യമായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ മതേതര, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസെന്ന് മനസിലാക്കണം. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് പരാജയം നേരിട്ടുവെങ്കിലും രാജ്യത്ത് കോൺഗ്രസിന്റെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. സി.പി.എം പോളിറ്റ് ബ്യൂറോ വൈകിയവേളയിലെങ്കിലും അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടയ്ക്കിടെയുള്ള പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്. കോൺഗ്രസിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള കേരളഘടകം നിലപാടിനൊപ്പമാകരുത് പാർട്ടി കോൺഗ്രസ് തീരുമാനം.
കേന്ദ്രത്തിലേത് തൽക്കാലം ഫാസിസ്റ്റ് ഭരണമല്ലെന്ന പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയുടെ നിലപാട് മതന്യൂനപക്ഷങ്ങളെ പാർട്ടിയിൽ നിന്ന് കൂടുതൽ അകറ്റാനേ ഉപകരിക്കൂ. കൊട്ടും കുരവയുമായല്ല ഫാസിസം കടന്നുവരിക എന്നോർക്കണം. അത് രാഷ്ട്രശരീരത്തിൽ അരിച്ചുകയറുകയാണ് ചെയ്യുക. അതാണ് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും.


രാജ്യത്ത് ഇപ്പോൾ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് സി.പിഎം ജനപ്രതിനിധികളുള്ളതെന്ന യാഥാർഥ്യബോധം കേരളത്തിലെ സി.പി.എം ഘടകത്തിന് ഉണ്ടാകേണ്ടതുണ്ട്. ഇപ്പോഴത്തെ തോൽവിയിലും കോൺഗ്രസിന് ദേശീയതലത്തിൽ 24 ശതമാനം വോട്ടുണ്ട്. സി.പി.എമ്മിന് 1.65 ശതമാനം മാത്രമേ വോട്ടുള്ളൂ. കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷനിര സാധ്യമല്ലെന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കളായ മമതാ ബാനർജിയും ശരദ് പവാറും എം.കെ സ്റ്റാലിനും പറയുമ്പോൾ കേരളത്തിൽ മാത്രം ബി.ജെ.പിയെ മുഖ്യ ശത്രുനിരയിൽ നിന്ന് മാറ്റിനിർത്തുന്നത് പാർട്ടിയെ ന്യൂനപക്ഷങ്ങളിൽ നിന്ന് കൂടുതൽ അകറ്റിനിർത്താനേ ഉപകരിക്കൂ. കോൺഗ്രസിന്റെ നവ ഉദാരവൽക്കരണ നയവും വർഗീയതയെ തള്ളിപ്പറയാത്തതുമാണ് സി.പി. എം കാണുന്ന വിയോജിപ്പിന് അടിസ്ഥാനമെങ്കിൽ, ഒരു മുന്നണിയായി നിന്ന് മത്സരിച്ച് വിജയിച്ചതിനുശേഷം മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാവുന്നതല്ലേ അത്തരം വിഷയങ്ങൾ. നേരത്തെ മൻമോഹൻ സിങ്ങിൻ്റെ ഭരണകാലത്ത് സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് സ്വീകരിച്ച മാതൃക സി.പി.എമ്മിന് മുമ്പിലുണ്ടല്ലോ.


ബി.ജെ.പിയാണ് യഥാർഥ എതിരാളിയെന്ന് സി.പി.എം പ്രവർത്തകർ തിരിച്ചറിയാതെ പോകുന്നുവെന്ന് പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ പരാമർശം പ്രധാനമായും ഉന്നംവയ്ക്കുന്നത് സി.പി.എം കേരള ഘടകത്തെ തന്നെയാണ്. ആർ.എസ്.എസ് ഉയർത്തുന്ന ഭീഷണിയും അവർക്ക് ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന സ്വാധീനവും സീതാറാം യെച്ചൂരി എടുത്തു പറയുന്നുണ്ട്.


സംസ്ഥാന സി.പി.എം ഘടകത്തിന്റെ നിലപാടിനൊപ്പം നിൽക്കുന്നതാണ് പാർട്ടി കോൺഗ്രസ് തീരുമാനമെങ്കിൽ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിലേതുപോലെ കേരളത്തിൽ നിന്നും പാർട്ടി തുടച്ചു നീക്കപ്പെടും. രാജ്യത്തെ ഫാസിസ്റ്റ് കക്ഷികളുടെ അനുദിനമുള്ള വളർച്ച ഉൾക്കൊണ്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളുമായി യോജിച്ചുള്ള സഖ്യ തീരുമാനമാണ് സി.പി.എം 23ാം പാർട്ടി കോൺഗ്രസിൽ നിന്ന് ഉണ്ടാകേണ്ടത്. രാജ്യത്തെ മതേതര സമൂഹം സി.പി.എമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago