സിന്ധുവിന്റെ ആത്മഹത്യ: വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മോട്ടോര്‍ വാഹന വകുപ്പ് ,ജോയിന്റ് ആര്.ടി.ഒയെ വിളിച്ചുവരുത്തും
തിരുവനന്തപുരം:മാനന്തവാടി സബ് ആര്.ടി ഓഫിസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മോട്ടോര്‍ വാഹന വകുപ്പ്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി മാനന്തവാടി ജോയിന്റ് ആര്.ടി.ഒ വിനോദ് കൃഷ്ണയെ വിളിച്ചുവരുത്തും. മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മിഷണര്‍ അന്വേഷണത്തിനായി ഇന്ന് കല്‍പ്പറ്റയിലെത്തും.
ഓഫീസിലെ അവസ്ഥയെ കുറിച്ച് സിന്ധുവിന്റെ നേരിട്ടുള്ള പരാതി ലഭിച്ചിരുന്നുവെന്ന് വയനാട് ആര്.ടി.ഒ ഇ. മോഹന്‍ ദാസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ജോയിന്റ് ആര്.ടി.ഒയെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചത്.
അതേസമയം സംഭവത്തില്‍ ഗതാഗത കമ്മിഷനോട് ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടി. സഹപ്രവര്‍ത്തകര്‍ സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സൂചന നല്കുന്ന ഡയറിക്കുറിപ്പുകള്‍ പൊലിസിന് ലഭിച്ച സാഹചര്യത്തിലാണ് നടപടി.
സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അല്പസമയം മുന്‍പ് അറിയിച്ചിരുന്നു. ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സിന്ധുവിന് മാനസിക പീഡനമുണ്ടായതായി ഡയറിയില്‍ സൂചനയുണ്ട്. ഓഫിസില്‍ താന്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ഡയറിയില്‍ സിന്ധു കുറിച്ചിട്ടുണ്ട്.
അതിനിടെ ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതിയുമായി സിന്ധു വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഓഫിസില്‍ സുഖമായി ജോലി ചെയാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്ന് സിന്ധു വയനാട് ആര്‍ടിഒയോട് ആവശ്യപ്പെട്ടിരുന്നു. ഓഫിസില്‍ ചേരിതിരിവ് ഉണ്ടെന്ന് സിന്ധു ഉള്‍പ്പെടെ അഞ്ച് പേരാണ് പരാതിപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."