നികുതി പിരിക്കലിലുണ്ടായ പരാജയമാണ് ജനങ്ങളുടെമേല്‍ കെട്ടിവയ്ക്കുന്നത്; ആഞ്ഞടിച്ച് വി.ഡി സതീശന്‍
തിരുവനന്തപുരം: ഒരു നികുതിയും പിന്‍വലിക്കില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിക്ക് ഒരു നികുതിയും പിന്‍വലിക്കില്ലെന്ന വാശിയാണ്. ഇന്ധനസെസ് പിരിക്കുന്നത് പ്രത്യേക ഫണ്ട് എന്ന നിലയിലാണ്. സര്‍ക്കാര്‍ നികുതി പിരിക്കലിലുണ്ടായ പരാജയമാണ് ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
നിയമസഭ ബഹിശ്കരിച്ച പ്രതിപക്ഷം സഭക്ക് പുറത്ത് സര്‍ക്കാരിനെതിരെ ബാനറുകളുമായി പ്രതിഷേധിച്ചു.ജനങ്ങളെ വറുതിയിലേക്ക് തള്ളിവിടുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാരിന് പിടിവാശിയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. വിനാശകരമായ ബജറ്റ് അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാലിനെടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.അധികാരത്തിന്റെ ഹുങ്കില്‍ ആണ് ഭരണ പക്ഷം.ജനങ്ങളില്‍ നിന്ന് അകന്നത് കൊണ്ടാണ് ജനവികാരം മനസിലാവാത്തതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി ഏര്‍പ്പെടുത്താതെ പോകാന്‍ പറ്റില്ലെന്നാണ് നികുതി വര്‍ധനവിനെ ന്യായീകരിച്ച് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."