കണ്‍സെഷന്‍ ചോദിച്ചതിന് വിദ്യാര്‍ഥിനിയെ വഴിയില്‍ ഇറക്കിവിട്ടു
തൊട്ടില്‍പ്പാലം: ബസില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാനുകൂല്യം ചോദിച്ചതിനു വിദ്യാര്‍ഥിനിയെ വഴിയില്‍ ഇറക്കിവിട്ടതായി പരാതി. കുറ്റ്യാടി പ്രൈവറ്റ് കോളജിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണു യാത്രനുകൂല്യം ആവശ്യപ്പെട്ടതിന് ഇന്നലെ പെരുവഴിയിലായത്. സംഭവത്തില്‍ തൊട്ടില്‍പ്പാലം പൊലിസില്‍ പെണ്‍കുട്ടി പരാതി നല്‍കി.
ഇന്നലെ രാവിലെയാണു സംഭവം. കുണ്ടുതോട്-കുറ്റ്യാടി റൂട്ടിലോടുന്ന സൂര്യ എന്ന സ്വകാര്യ ബസില്‍ ആശ്വാസിയില്‍ നിന്നു കയറിയ വിദ്യാര്‍ഥിനിയെ ബസിലെ കണ്ടന്‍ഡക്ടര്‍ അപഹസിച്ച് ഇറക്കിവിടുകയായിരുന്നു. സ്ഥിരമായി സഞ്ചരിക്കുന്ന ബസിലാണു വിദ്യാര്‍ഥിനിക്ക് ഈ അവസ്ഥയുണ്ടണ്ടായത്. യാത്രക്കാരോടു മോശമായി പെരുമാറിയതായി കന്‍ഡണ്ടക്ടര്‍ക്കെതിരേ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.
അതേസമയം, പരാതിക്കാരിയായ വിദ്യാര്‍ഥിനി പരാതി പിന്‍വലിക്കാതെ തന്നെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നതായി വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."