HOME
DETAILS

അനിയന്ത്രിത വിലക്കയറ്റം ആശങ്കാജനകം: മുസ്‌ലിം ലീഗ്

  
backup
April 08 2022 | 08:04 AM

%e0%b4%85%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82


കോഴിക്കോട്
പാചകവാതകം, പെട്രോൾ-ഡീസൽ, മണ്ണെണ്ണ, ജീവൻരക്ഷാ മരുന്നുകൾ എന്നിവയുടെ അനിയന്ത്രിത വിലക്കയറ്റം ആശങ്കാജനകമാണെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം.എൽ.എമാരുടെയും സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
വിലക്കയറ്റം കാരണം സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയമാണ് വിലക്കയറ്റത്തിന് കാരണം.
ജനം ദുരിതം അനുഭവിക്കുമ്പോൾ സഹാനുഭൂതി കാണിക്കേണ്ട കേരള സർക്കാർ നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ കുറവ് വരുത്താൻ തയാറാകാത്തത് പ്രതിഷേധാർഹമാണ്. അധിക നികുതി ഒഴിവാക്കി ജനത്തിന്റെ ഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
മദ്യം സാർവത്രികമാക്കി ജനകീയ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്.
പതിനായിരക്കണക്കിന് സാധാരണക്കാരെ വഴിയാധാരമാക്കി ജനത്തിന് വേണ്ടാത്ത കെ റെയിലുമായി മുന്നോട്ടു പോകുന്ന നിലപാടിൽനിന്ന് സർക്കാർ പിന്തിരിയണം.
കെ റെയിലിനെതിരേ സമരം ചെയ്യുന്ന ജനങ്ങളോടൊപ്പം ലീഗ് ഉറച്ചു നിൽക്കുമെന്നും യോഗം വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി ഇൻചാർജ് അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ് എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, വി.കെ ഇബ്രാഹിം കുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിൻ ഹാജി, ടി.പി.എം സാഹിർ, സി.പി ബാവ ഹാജി, കെ.എസ് ഹംസ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ.എം ഷാജി, അബ്ദുറഹ്മാൻ രണ്ടത്താണി, ബീമാപ്പള്ളി റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, ഷാഫി ചാലിയം, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, പി.കെ ബഷീർ, പി. അബ്ദുൽ ഹമീദ്, മഞ്ഞളാംകുഴി അലി, കുറുക്കോളി മൊയ്തീൻ, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം, എ.കെ.എം അഷ്‌റഫ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago