ഈ മാസം മുപ്പതോടെ പ്രതിദിന കൊവിഡ് കണക്ക് അന്‍പതിനായിരമാകും; ഞെട്ടണ്ട, കേരളം അഭിമുഖീകരിക്കേണ്ടതാണിത്
തിരുവനന്തപുരം: ഈ സാഹചര്യം തുടര്‍ന്നാല്‍ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിലേക്ക് ഉയരും. കോര്‍ കമ്മറ്റിയോഗത്തിന്റേതാണ് വിലയിരുത്തല്‍. അതേ സമയം കൊവിഡ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ അടക്കം ഹൈ റിസ്‌ക് സമ്പര്‍ക്കമുള്ളവര്‍ക്ക് ഇനി 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി.
നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ എട്ടാം നാള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. ഈ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ നിരീക്ഷണം അവസാനിപ്പിക്കാം. അതേസമയം, ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി സി രോഗികളെ ആശുപത്രിയില്‍ത്തന്നെ എത്തിച്ച് ചികിത്സ നല്‍കണമെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധമാക്കിയിരുന്നു. ആര്‍.ടി.പി.സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം മുറിയില്‍ ക്വാറന്റൈനില്‍ കഴിയണം. വരുന്ന എല്ലാവരും ഇ- ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. വാക്‌സീന്‍ എടുത്തവരാണെങ്കിലും 48 മണിക്കൂര്‍ മുമ്പത്തെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അല്ലാത്തവര്‍ കേരളത്തിലെത്തിയാല്‍ ഉടന്‍ പരിശോധന നടത്തണം. നടത്തി ഫലം കിട്ടുന്നത് വരെ റൂം ക്വാറന്റൈനില്‍ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം. പേശിവേദന, മണം നഷ്ടപ്പെടല്‍ എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."