മഹാരാഷ്ട്രയില്‍ വന്‍ ദുരന്തം: ടാങ്കര്‍ ചോര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ 22 കൊവിഡ് രോഗികള്‍ മരിച്ചു
ന്യൂഡല്‍ഹി: ടാങ്കറില്‍ ഓക്സിജന്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ 22 കൊവിഡ് രോഗികള്‍ മരിച്ചു. ഓക്‌സിജന്‍ മാറ്റുന്നതിനിടെയാണ് ടാങ്കറില്‍ ചോര്‍ച്ചയുണ്ടായത്. ഈ ഓക്‌സിജന്‍ അത്യാവശ്യമായി കൊടുക്കേണ്ടിയിരുന്ന രോഗികള്‍ ഇതിനകം മരണപ്പെടുകയായിരുന്നു.
മരിച്ച രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഗുരുതര നിലയിലുള്ള 30 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
#WATCH | An Oxygen tanker leaked while tankers were being filled at Dr Zakir Hussain Hospital in Nashik, Maharashtra. Officials are present at the spot, operation to contain the leak is underway. Details awaited. pic.twitter.com/zsxnJscmBp
— ANI (@ANI) April 21, 2021
നാസിക്കിലെ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്‍ തുടര്‍ച്ചയായി കൊടുക്കേണ്ട ഗുരുതര രോഗികളെ മാത്രമാണ് ഇവിടെ പ്രവേശിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ 150 രോഗികളാണ് ഇവിടെയുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."