HOME
DETAILS

റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

  
backup
April 08 2022 | 14:04 PM

railway-central-govt564564

ന്യുഡല്‍ഹി: സില്‍വര്‍ലൈനിന്റെ പേരില്‍ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് രേഖാമൂലം നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിലാണ് വിവരം അറിയിച്ചത്. സില്‍വര്‍ലൈന് സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സാമൂഹികാഘാതപഠനം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

കെ റെയില്‍ കല്ലിടലിനെതിരായ ഹരജികള്‍ ഹൈക്കോടതി ഇനി വേനലവധിയ്ക്ക് ശേഷമായിരിക്കും പരിഗണിക്കുക.
സില്‍വര്‍ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പദ്ധതിയുടെ ഡി.പി.ആറിന് ഇതുവരെ അന്തിമാനുമതിയും സാമ്പത്തികാനുമതിയും നല്‍കിയിട്ടില്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ ഹൈക്കോടതി നാലു ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

അതേസമയം, കല്ലിടുന്ന ഭൂമിക്ക് സാമ്പത്തിക വായ്പ ലഭിക്കുന്നതിനു നിലവില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും അത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഇടപെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഭൂമികള്‍ക്ക് വായ്പ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്കും മറ്റും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago