കേന്ദ്രത്തെ കാക്കണ്ട; സംസ്ഥാനങ്ങളോട് സ്വന്തമായി വാക്‌സിന്‍ വാങ്ങാന്‍ വി.മുരളീധരന്‍; മന്ത്രി ജനങ്ങളെ പരിഹസിക്കുന്നുവെന്ന് സി.പി.എം പ്രതിഷേധവുമായി കോണ്‍ഗ്രസും
ന്യൂദല്‍ഹി: കൊവിഡ് വാക്സിന്‍ കേന്ദ്രം അയക്കുന്നത് കാത്ത് സംസ്ഥാനങ്ങള്‍ നില്‍ക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങണമെന്നും വി.മുരളീധരന്‍ പറഞ്ഞു. അതേ സമയം മന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്ന് തിരിച്ചടിച്ച് സിപി.എമ്മും കോണ്‍ഗ്രസും രംഗത്തെത്തി. വാക്‌സിന്‍ സ്വന്തം നിലക്കുവാങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാകും. മുരളീധരന്‍ കേരളത്തിന്റെ ശത്രുവാണെന്നു വീണ്ടും തെളിയിച്ചുവെന്നും സിപി.എം ആരോപിച്ചു. കോണ്‍ഗ്രസും നിലപാടിനെതിരേ രംഗത്തെത്തി. ജനദ്രോഹ പരിഷ്‌ക്കാരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. വാക്‌സിന്‍ കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള സാഹചര്യമാണ് കേന്ദ്രം ഒരുക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
അതേ സമയം വാക്സിന്‍ ക്ഷാമമുണ്ടെന്ന് പറഞ്ഞ് കേരളത്തിന്റെ ആരോഗ്യമന്ത്രി പരിഭ്രാന്തി പരത്തരുതെന്ന് വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. നാലുദിവസത്തിനകം ഏഴര ലക്ഷം വാക്സിന്‍ കേരളത്തിന് കിട്ടും. വാക്സിന്‍ നല്‍കേണ്ട ദിവസം നിശ്ചയിച്ചു കഴിഞ്ഞാല്‍ അനാവശ്യമായ തിരക്ക് കുറയ്ക്കാം.
18 വയസു കഴിഞ്ഞവര്‍ക്ക് വാക്സിന്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ വാക്സിന്‍ വേണ്ടി വരും. ജനങ്ങള്‍ക്ക് ആശങ്കയില്ലാത്ത വിധത്തില്‍ ഇപ്പോള്‍ വാക്സിന്‍ വിതരണം നടത്തുകയാണ് വേണ്ടത്. പരിഭ്രാന്തിയുണ്ടാക്കേണ്ട കാര്യമില്ല.
കൊവിഡിന്റെ കാര്യത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് നിയന്ത്രണം ഉള്ളതായി തോന്നിയിട്ടില്ലെന്നും എന്നാല്‍ മാസ്‌ക് വെക്കുന്നു എന്നത് കേരളത്തിലെ ജനങ്ങള്‍ പ്രത്യേകമായി പാലിക്കുന്ന കാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."