പാക് ദേശീയ അസംബ്ലി ചേരുന്നു; അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഉടന്‍ ആരംഭിക്കും
ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പിനായി പാകിസ്താന്‍ ദേശീയ അസംബ്ലി രാവിലെ ആരംഭിച്ചു. വോട്ടെടുപ്പ് ഉടന്‍ ആരംഭിക്കും.
ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഇന്ന് ദേശീയ അസംബ്ലിയില്‍ നടക്കുന്നത്. അവിശ്വാസ പ്രമേയം വോട്ടെടുപ്പില്ലാതെ തള്ളിയതും പാര്‍ലമെന്റ് പിരിച്ചുവിട്ടതും റദ്ദാക്കിയ സുപ്രിംകോടതി ഇന്നു രാവിലെ പത്തരയ്ക്ക് മുന്‍പ് സഭ ചേരാന്‍ സ്പീക്കര്‍ അസദ് ഖാസിയറിനോട് ആവശ്യപ്പെടുകയായിരുന്നു.
വിദേശ ഇടപെടല്‍ ആരോപിച്ചായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി അവിശ്വാസം തള്ളിയത്. അവിശ്വാസം തള്ളിയ നടപടിക്കെതിരെ അന്നുതന്നെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കോടതിവിധിയുടെയും അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന്റെയും പശ്ചാത്തലത്തില്‍ ഇമ്രാന്‍ ഖാന്‍ ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇറക്കുമതി സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും ജനങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിധിയില്‍ നിരാശനാണെന്നും എന്നാല്‍ അംഗീകരിക്കുന്നുവെന്നും ഇമ്രാന്‍ വ്യക്തമാക്കി. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിലെ വിദേശ ഗൂഢാലോചനയെങ്കിലും കോടതി പരിഗണിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ അട്ടിമറിനീക്കമുണ്ടായതിന്റെ തെളിവുകളിലേക്ക് കടക്കാത്തതിനും അദ്ദേഹം വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."