HOME
DETAILS

മാധ്യമപ്രവർത്തക പെൻഷൻ അട്ടിമറിക്കാൻ നീക്കം സെക്രട്ടേറിയറ്റിലെ പെൻഷൻവിഭാഗം പ്രവർത്തനം അവസാനിപ്പിക്കുന്നു

  
Web Desk
April 09 2022 | 06:04 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95-%e0%b4%aa%e0%b5%86%e0%b5%bb%e0%b4%b7%e0%b5%bb-%e0%b4%85%e0%b4%9f


ഫൈസൽ കോങ്ങാട്
കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജേണലിസ്റ്റ്, നോൺജേണലിസ്റ്റ് ജീവനക്കാരുടെ പെൻഷൻ പദ്ധതി കൈകാര്യം ചെയ്യുന്ന ഗവ.സെക്രട്ടേറിയറ്റിലെ പെൻഷൻ വിഭാഗം പ്രവർത്തനം അവസാനിപ്പിക്കുന്നു.
സെക്ഷനിലെ ജീവനക്കാരെ മുഴുവൻ മറ്റ് വകുപ്പുകളിലേക്ക് പുനർവിന്യസിച്ചു. അവസാനമായി സെക്ഷനിലുണ്ടായിരുന്ന കംപ്യൂട്ടർ അസിസ്റ്റന്റിനെ വ്യവസായ വകുപ്പിലേക്ക് മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.
മാധ്യമ പ്രവർത്തകരുടെയും സ്ഥാപനങ്ങളിലെ ഇതരജീവനക്കാരുടെയും ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള ഏക ആശ്രയമായ പെൻഷൻ പദ്ധതിയുടെ കടയ്ക്കൽ കത്തിവെക്കുന്ന നീക്കത്തിനാണ് സർക്കാർ നടപടി തുടങ്ങിയിരിക്കുന്നത്. സെക്ഷൻ ഓഫീസർ, ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നീ തസ്തികളാണ് ഇവിടെയുണ്ടായിരുന്നത്.
എന്നാൽ ആറുമാസത്തെ കാലയളവിൽ മറ്റ് വകുപ്പുകളിൽ നിന്നും ജീവനക്കാരെ താൽക്കാലികമായി പി.ആർ.ഡിയുടെ പെൻഷൻ വിഭാഗത്തിൽ കൊണ്ടുവന്ന് ജോലി ചെയ്യിപ്പിക്കുകയാണെന്നും കാലാവധി കഴിഞ്ഞതുകൊണ്ട് അവരെ മടക്കുകയാണെന്നുമാണ് ബന്ധപ്പെട്ടവരുടെ പ്രതികരണം. എന്നാൽ മാധ്യമ പ്രവർത്തകരുടെ ആയിരക്കണക്കിന് പുതിയ അപേക്ഷകൾ പരിശോധനക്കായി കെട്ടിക്കിടക്കുമ്പോഴും സ്ഥിരമല്ലാത്ത സെക്ഷൻ സംവിധാനത്തിൽ പെൻഷനെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന പരാതിയാണ് മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നും ഉയരുന്നത്.
ജേണലിസ്റ്റ്, നോൺജേണലിസ്റ്റ് പെൻഷൻ പദ്ധതിയ്‌ക്കെതിരെ തുടക്കം മുതൽ തടസ്സം നിന്ന സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ കൂട്ടായ്മ തന്നെയാണ് പെൻഷൻ വിഭാഗം കൈകാര്യം ചെയ്യുന്ന സെക്ഷനില്ലാതാക്കാനും മുൻപന്തിയിൽ നിൽക്കുന്നതെന്നാണ് ആരോപണം. ഭരണപരിഷ്‌കാര കമ്മീഷന്റെ പഠന റിപ്പോർട്ട് അനുസരിച്ച് സെക്രട്ടേറിയറ്റിൽ നടപ്പിലാക്കുന്ന ആകെ മാറ്റങ്ങളുടെ ഭാഗമാണ് ജീവനക്കാരുടെ പുനർവിന്യാസമെന്നാണ് സർക്കാർ വിശദീകരണമെങ്കിലും ഫലത്തിൽ നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവരും, പുതുതായി പെൻഷൻ വാങ്ങാനുള്ളവരും ഇനി ഇക്കാര്യത്തിനായി ആരെ സമീപിക്കുമെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർക്ക് കൃത്യമായ മറുപടിയില്ല.
മാത്രമല്ല മാധ്യമപ്രവർത്തക പെൻഷൻ തുക വർധിപ്പിച്ചിട്ടും വർഷങ്ങളായി. കെ.എം മാണി ധനമന്ത്രിയായിരുന്നപ്പോൾ 15,000 രൂപയായി വർധിപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ധനവകുപ്പിന് നിർദേശം നൽകിയിരുന്നു.
അത്രയും വർധന കഴിയില്ലെന്നും 12,000 ആക്കാമെന്നും ധനവകുപ്പ് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു.
പിന്നീട് കെ.എം മാണിയുമായി ബന്ധപ്പെട്ടുയർന്ന ബാർകോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പെൻഷൻ തുക വർധന വേണ്ടെന്ന് വെക്കുകയായിരുന്നു.
എന്നാൽ പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ പെൻഷൻ തുക വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിൽ ഇടിത്തീയായി 300 രൂപയായിരുന്ന പെൻഷൻ കോൺട്രിബ്യൂഷൻ 500 ആക്കി വർധിപ്പിക്കുകയാണുണ്ടായത്.
മാസങ്ങളോളം ശമ്പളം പോലും കിട്ടാതെ പണിയെടുക്കുന്ന സാധാരണക്കാരായ മാധ്യമപ്രവർത്തകരിൽ പലരും പദ്ധതിയിൽ നിന്ന് പുറത്തുപോകാൻ ഈ തീരുമാനം കാരണമായി.
ഡോ.തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെ ബജറ്റിൽ ജേണലിസ്റ്റ്, നോൺജേണലിസ്റ്റ് പെൻഷനിൽ ആയിരം രൂപ വർധന പ്രഖ്യാപിച്ചെങ്കിലും അതു ഇതുവരെ നടപ്പിലായിട്ടുമില്ല.
ആറ് മാസത്തിലധികം വിഹിതം അടക്കാതെ വന്നാൽ പദ്ധതിയിൽ നിന്ന് പുറത്താകുമെന്നാണ് വ്യവസ്ഥ.
ഇത്തരമൊരു സാഹചര്യത്തിൽ കൂടിയാണ് സെക്രട്ടേറിയറ്റിലെ പെൻഷൻ വിഭാഗം ഇല്ലാതാകുന്നതോടെ മാധ്യമ പ്രവർത്തകരുടെ പ്രതീക്ഷകളിൽ ഇരുൾ വീഴുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍

International
  •  17 days ago
No Image

പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം

Kerala
  •  17 days ago
No Image

പോളിം​ഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിം​ഗിന് ബീഹാറിൽ തുടക്കം

National
  •  17 days ago
No Image

ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ് 

Kerala
  •  17 days ago
No Image

ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി 

Kerala
  •  17 days ago
No Image

സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു

Kerala
  •  17 days ago
No Image

ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി

National
  •  17 days ago
No Image

മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 

National
  •  17 days ago
No Image

ജയ്‌സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

National
  •  17 days ago
No Image

വാട്ട്‌സ്ആപ്പിൽ പുതിയ ഡോക്യുമെന്റ് സ്കാനിംഗ് ഫീച്ചർ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി എളുപ്പം

Tech
  •  17 days ago