HOME
DETAILS

കെ.എസ്.ഇ.ബി സമരം: ചെയര്‍മാനും വൈദ്യുതി മന്ത്രിയും കൂടിക്കാഴ്ച നടത്തി, സമരക്കാരുമായി നേരിട്ട് ചര്‍ച്ചക്കില്ലെന്നും മന്ത്രി

  
backup
April 12 2022 | 03:04 AM

kerala-kseb-strike-minister-s-discussion-with-chairman123-2022

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ പ്രശ്‌നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പ്രശ്‌നപരിഹാരത്തിന് ചെയര്‍മാന്‍ തന്നെ മുന്‍കൈ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചെയര്‍മാന്‍ ബി. അശോകുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വൈദ്യുതി മന്ത്രിയുടെ പ്രതികരണം.

സമരക്കാരുമായി നേരിട്ട ചര്‍ച്ച നടത്തേണ്ടതില്ലെന്നും ബോര്‍ഡ് തല ചര്‍ച്ച നടത്തിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി. ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കെ.എസ്.ഇ.ബി ചെയര്‍മാനുമായി നടന്ന കൂടിക്കാഴ്ച സ്വാഭാവികമായി നടക്കുന്നതെന്നും മന്ത്രി. കെ.എസ്,ഇ.ബിയില്‍ നേരത്തേയും സമരങ്ങളുണ്ടായിട്ടുണ്ട്. അതും സ്വാഭാവികമാണ്. ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ യൂണിറ്റിന് അധികാരമില്ല. മന്ത്രി പറഞ്ഞു.

ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിസ്സഹരണ സമരവും തുടരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സംഘടന ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടക്കുന്നത്.

ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ സമരം അവാസനിപ്പിക്കുന്നതിനുള്ള ധാരണ ഉണ്ടായേക്കുമെന്നാണ് സൂചന. ചെയര്‍മാന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫിസേഴ്‌സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago