പാഠപുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി മൂന്നാം ക്ലാസുകാരന്, കത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ തിരുത്താമെന്ന് അറിയിച്ച് എസ്.സി.ഇ.ആര്.ടി
ഈരാറ്റുപേട്ട: പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്ന തെറ്റ് കണ്ടെത്തി കോട്ടയം ഈരാറ്റുപേട്ട ഗവ. മുസ്ലിം എല്‍.പി.സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അബ്ദുല്‍ റഹിം. പരിസര പഠനം ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിലാണ് പ്രതിജ്ഞ തെറ്റായി അച്ചടിച്ചിരുന്നത്. ഇതോടെ തെറ്റുചൂണ്ടിക്കാട്ടി എസ്. സി.ഇ.ആര്.ടിയിലേക്ക് കത്തെഴുതാനായിരുന്നു അടുത്ത തീരുമാനം. പിന്നീട് ഒന്നും നോക്കിയില്ല കത്തെഴുതി അയച്ചു.
കത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ പുസ്തകത്തില്‍ രണ്ടിടത്ത് തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി കത്തിന് എസ്.സി.ഇ.ആര്.ടി മറുപടി നല്കി. പാഠപുസ്തകത്തിലെ പ്രതിജ്ഞയില്‍ ഉണ്ടായ അച്ചടി പിശക് ഉടന്‍ ആരംഭിക്കുന്ന പാഠപുസ്തക പരിഷ്കരണത്തില്‍ പരിഹരിക്കുമെന്നാണ് അധികൃതരുടെ ഭാഗത്തുനിന്ന് റഹിമിന് ലഭിച്ചിരിക്കുന്ന മറുപടി.
ഇത്തരമൊരു തെറ്റ് ചൂണ്ടിക്കാട്ടിയ റഹിമിനെ പ്രധാനാധ്യാപകന് പി വി ഷാജിമോന്‍, പിടിഎ പ്രസിഡണ്ട് പി കെ നൗഷാദ്, പിടിഎ അംഗങ്ങള്‍ മുതലായവര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."