HOME
DETAILS
MAL
തിരുവനന്തപുരത്ത് പാലില്‍ രാസവസ്തു; കണ്ടെത്തല്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയില്‍
backup
February 16 2023 | 12:02 PM
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരത്ത് പാലില്‍ നിന്ന് വിഷാംശം കണ്ടെത്തി. രാസവസ്തുവായ അഫ്‌ളാടോക്‌സിനാണ് കണ്ടെത്തിയത്. പശുവിന് നല്‍കുന്ന തീറ്റയിലൂടെ ഇവ പാലിലെത്തുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യവിഷബാധയുണ്ടാകുന്ന സാഹചര്യത്തില്‍ ചെക്ക് പോസ്റ്റുകളിലുള്‍പ്പടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് പാലില്‍ രാസവസ്തു കണ്ടെത്തിയത്. 10 ശതമാനം സാമ്പിളുകളില്‍ നിലവില്‍ അഫ്‌ളാടോക്‌സിന്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ വന്‍കിട പാല്‍ കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, ഡയറി ഫാമുകള്‍,പാല്‍ കച്ചവടക്കാര്‍ തുടങ്ങി എല്ലാ മേഖലകളിലും പരിശോധന കര്‍ശനമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."