HOME
DETAILS
MAL
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പുതിയ ഭരണസമിതി
backup
February 16 2023 | 13:02 PM
തിരുവനന്തപുരം: മേഴ്‌സി കുട്ടന്‍ രാജിവച്ച ഒഴിവില്‍ ഷറഫലി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു. കെ.സി ലേഖ, സി.കെ വിനീത്, ഒളിംപ്യന്‍ കെ.എം ബിനു എന്നിവര്‍ പുതിയ ഭരണ സമിതിയില്‍ അംഗങ്ങളാകും. വൈസ് പ്രസിഡന്റിനെ പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം.
ഇനി മൂന്ന് പേരെ കൂടി തീരുമാനിക്കണം. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."