HOME
DETAILS

കൂൾ ഓഫ് ടൈം, ഉത്തരക്കടലാസിൽ ബാർകോഡ് സർവകലാശാലാ പരീക്ഷകൾ അടിമുടി മാറുന്നു

  
backup
April 13 2022 | 03:04 AM

%e0%b4%95%e0%b5%82%e0%b5%be-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%88%e0%b4%82-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b8


കോപ്പിയടിച്ചു പിടിച്ചാൽ ഡിബാർ ചെയ്യില്ല, ഇന്റേണൽ മാർക്ക് അനുപാതത്തിലും മാറ്റം
സ്വന്തം ലേഖകൻ
കോഴിക്കോട്
സംസ്ഥാനത്തെ സർവകലാശാല പരീക്ഷകളിൽ അടുത്ത അധ്യയന വർഷം മുതൽ സമഗ്രമായ മാറ്റങ്ങൾ വരുന്നു. സർവകലാശാല പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങൾക്കായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷണർ നൽകിയതാണ് ശുപാർശ.
പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും സമഗ്ര അഴിച്ചുപണിക്ക് കമ്മിറ്റി ശുപാർശ ചെയ്യുന്ന ഇടക്കാല ഉത്തരവാണ് സർക്കാരിന് സമർപ്പിച്ചത്.
എം.ജി സർവകലാശാല പ്രൊവൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദകുമാർ അധ്യക്ഷനായ കമ്മിഷനാണ് ശുപാർശ നൽകിയത്. കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ് അനിൽ കുമാർ, സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഡോ.എ പ്രവീൺ, കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാർ ഡോ.സി.എൽ ജോഷി എന്നിവരാണ് കമ്മിഷനിലെ മറ്റു അംഗങ്ങൾ.
ബിരുദ ബിരുദാനന്തര കോഴ്‌സുകളുടെ സെമസ്റ്റർ പരീക്ഷകളിൽ ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ കോളജുകൾക്ക് കൈമാറണമെന്നതാണ് പ്രധാന നിർദേശം.
കോപ്പിയടി പിടികൂടിയാൽ പുതിയ പേപ്പർ നൽകി വിദ്യാർഥിയെ പരീക്ഷ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടി ബന്ധപ്പെട്ട പരീക്ഷയിൽ മാത്രമായിരിക്കണമെന്നും നിർദേശമുണ്ട്. ഇതോടെ നേരത്തെയുണ്ടായിരുന്ന മൂന്നു വർഷത്തെ ഡീബാറിങ് സമ്പ്രദായം ഒഴിവാകും.
പരീക്ഷയിലെ കൃത്രിമം പിടികൂടിയാൽ അതേദിവസം തന്നെ റിപ്പോർട്ട് ചെയ്യണമെന്നും പരീക്ഷാ ഹാളിൽ ഉൾപ്പെടെ ഡിജിറ്റൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും കമ്മിഷൻ നിർദേശമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago