ഡല്‍ഹിയിലെ ഗ്രീന്‍പാര്‍ക്ക് മസ്ജിദ് കൊവിഡ് സെന്ററാക്കി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടിയതോടെ പള്ളി കൊവിഡ് സെന്ററാക്കി പള്ളിക്കമ്മറ്റി. ഡല്‍ഹിയിലെ ഗ്രീന്‍പാര്‍ക്ക് മസ്ജിദാണ് കൊവിഡ് സെന്ററാക്കി മാറ്റിയത്. പത്തു കിടക്കകളാണ് മസ്ജിദില്‍ കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. രോഗികള്‍ക്ക് മരുന്നുകള്‍, പി.പി.ഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍ എന്നിവ പള്ളിക്കമ്മറ്റി തന്നെ സൗജന്യമായി ഒരുക്കി. ഡോക്ടറുടെ കുറിപ്പടിയോടെയാണ് ഇവിടെ രോഗികളെ കിടത്തുക.
രോഗികള്‍ക്ക് ഭക്ഷണവും നല്‍കുന്നുണ്ടെന്ന് മസ്ജിദ് മാനേജിങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഡല്‍ഹിയില്‍ 32.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 395 പേര് മരണത്തിന് കീഴടങ്ങി. കൊവിഡ് രോഗികള്‍ കിടക്കാനിടമില്ലാതെയും ഓക്സിജന്‍ ലഭിക്കാതെയും പരക്കം പായുന്നതിനിടെയാണ് പള്ളിക്കുള്ളില്‍ കൊവിഡ് സെന്ററൊരുക്കി പള്ളിക്കമ്മിറ്റി രോഗികളെ സ്വാഗതം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."