സംസ്ഥാനതല ഉദ്ഘാടനം
മാള: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തപ്പെടുന്ന ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിന്റെ സമൂല മാറ്റങ്ങളോടെ പരിഷ്ക്കരിച്ച പാഠ്യപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അഡ്വ. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
മാള ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമ്മേളനത്തില്‍ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ അധ്യക്ഷനായി.
വിദ്യഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന്റെ സന്ദേശം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.വിജയകുമാര്‍ വായിച്ചു. എന്‍.ശാന്താകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. നിര്‍മ്മല്‍.സി.പാത്താടന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി രവീന്ദ്രന്, പ്രൊഫ. കെ.വിദ്യാസാഗര്‍, അഡ്വ. പി.കെ മോഹനന്, എ.എ ത്വാഹിറ, വി.എം ശംസുദ്ധീന്‍,കെ.എന്‍ ശശികുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."