പ്രതിഷേധം; അനധികൃതമായി നിര്‍മിച്ച ക്ഷേത്രത്തിന്റെ മതിലില്‍ തൊടാതെ ജെ.സി.ബി
ന്യൂഡല്‍ഹി: ജഹാംഗിര്‍പുരിയില്‍ അനധികൃതമായി നിര്‍മിച്ച ക്ഷേത്രത്തിന്റെ മുന്‍ഭാഗം ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുന്നത് തടഞ്ഞ് ഹിന്ദുമത വിശ്വാസികള്‍.
അനധികൃതമായി കയ്യേറി നിര്‍മിച്ചതെന്ന് അധികൃതര്‍ പറയുന്ന കടകളും മുസ്ലിം പള്ളിയുടെ മതിലും തകര്‍ത്തപ്പോള്‍ പ്രദേശവാസികള്‍ ഒരുമിച്ചുകൂടി ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ മതിലില്‍ തൊടാതെ ജെ.സി.ബി പിന്മാറി.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ അന്‍മോല്‍ പ്രീതം ആണ് ജഹാംഗിര്‍പുരിയില്‍ വ്യത്യസ്ത മതങ്ങളുടെ ആരാധനാലയങ്ങളോട് അധികൃതര്‍ കാണിച്ച വിവേചനം സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയത്.
തകര്‍ക്കപ്പെട്ട പള്ളിയുടെ ഗേറ്റും സമീപമുള്ള കടകളും തകര്‍ക്കപ്പെട്ടതിന്റെയും, അതേനിരയിലുള്ള ക്ഷേത്രത്തിന്റെ മുന്‍ഭാഗം കേടുപാടില്ലാതെ നില്‍ക്കുന്നതിന്റെയും ദൃശ്യം അന്‍മോല്‍ പ്രീതം ട്വിറ്ററില്‍ പങ്കുവെച്ചു.
... pic.twitter.com/VDbitkp2gV
— Mohammed Zubair (@zoo_bear) April 20, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."