സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയം; അശ്ലീല വീഡിയോകള്‍ ഇറക്കുന്നതില്‍ പ്രശസ്തന്‍: ഇ.പി ജയരാജന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വിഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അശ്ലീല വീഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണെന്നും ജയരാജന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.
തൃക്കാക്കരയിലെ സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിനു പിന്നില്‍ സതീശനാണെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു. എല്ലാവരെയും ആക്ഷേപിച്ചു വെള്ളക്കുപ്പായമിട്ടു നടക്കുകയാണ് സതീശന്‍. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നില്‍ വി.ഡി. സതീശനാണ്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ പരാതി നല്‍കി. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ചത് സതീശനാണെന്നും ജയരാജന്‍ ആരോപിച്ചു.
വൈദേകത്തില്‍ ഭാര്യക്കുള്ള ഓഹരി വില്‍ക്കുമെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി. വാങ്ങാന്‍ ആളുവന്നാല്‍ ഭാര്യയുടെ ഓഹരി വില്‍ക്കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. അടിയുറച്ച കമ്യൂണിസ്റ്റുകാരനായ തന്നെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല. അതിനാലാണ് ഓഹരി വില്‍ക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."