'ഡി.വൈ.എഫ്.ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ; സെറ്റുസാരിയും മെറൂണ്‍ ബ്ലൗസും ധരിക്കണം; കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണി
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു ഭീഷണി. പത്തനംതിട്ട ചിറ്റാറിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ചത്. ചിറ്റാറില്‍ ഇന്ന് പി.കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ എല്ലാ കുടുംബ ശ്രീ യൂണിറ്റില്‍ നിന്നും അഞ്ച് പേര് വീതം നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നുമാണ് സന്ദേശം.
ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലാണ് ഡിവൈഎഫ്ഐ സെമിനാര്‍. 'ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചിറ്റാര്‍ ടൗണില്‍ വച്ചാണ് സെമിനാര്‍ ഉദ്ഘാടനം. സെറ്റ് സാരിയും മറൂണ്‍ ബ്ലൗസുമാണ് വേഷം. എല്ലാ കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര് വീതം നിര്‍ബന്ധമായും വരണം. വരാതിരിക്കരുത്'- വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം ഇങ്ങനെ.
അതേസമയം, സിപിഎമ്മോ ഡിവൈഎഫ്ഐയോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."