HOME
DETAILS

കേന്ദ്രത്തിനെതിരേ കെജ്രിവാള്‍, രണ്ട് മന്ത്രിമാരും നല്ല പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് ജയിലിലടച്ചത്,<br>സിസോദിയ ബിജെപിയില്‍ ചേര്‍ന്നാല്‍ വെറുതെ വിടുമായിരുന്നു

  
backup
March 01 2023 | 16:03 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b5%86%e0%b4%9c%e0%b5%8d%e0%b4%b0

 

 

ന്യുഡല്‍ഹി: മനീഷ് സിസോദിയയുടെയും സത്യേന്ദര്‍ ജെയിനിന്റെയും അറസ്റ്റില്‍ പ്രതിരോധത്തിലായ ആം ആദ്മി പാര്‍ട്ടി വിശദീകരണവുമായി ജനങ്ങളിലേക്ക്. മാര്‍ച്ച് അഞ്ച് മുതല്‍ ഡല്‍ഹിയില്‍ വീടുതോറും കയറി പ്രചാരണം നടത്താനാണ് തീരുമാനം. സിസോദിയയുടെയും ജെയിനിന്റെയും രാജിക്ക് പിന്നിലെ രാഷ്ട്രീയം ബോധ്യപ്പെടുത്താന്‍ എ.എ.പി എംഎല്‍എമാര്‍ക്ക് ഡല്‍ഹിയിലെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് കെജ്രിവാള്‍ നിര്‍ദേശം നല്‍കിയത്.

 

അതേ സമയം സിസോദിയയുടെ അറസ്റ്റില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. രണ്ട് മന്ത്രിമാരും നല്ല പ്രവര്‍ത്തനം കാഴ്ച വച്ചതുകൊണ്ടാണ് ജയിലിലടച്ചതെന്നും ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.
മദ്യനയ കേസില്‍ അഴിമതിയില്ല. ആംആദ്മി പാര്‍ട്ടിയുടെ സദ്ഭരണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സിസോദിയ ബിജെപിയില്‍ ചേര്‍ന്നാല്‍ വെറുതെ വിടുമെന്ന് പറഞ്ഞു. ഭീഷണിപ്പെടുത്താനുള്ള നീക്കം നടക്കില്ല. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയവരാണ് ജയിലിലായത്. ഓരോ വീട്ടിലും പോയി പ്രചാരണം നടത്തുമെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ജനം മറുപടി നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

 

ആരോഗ്യവിദ്യാഭ്യാസ മാതൃകകളില്‍ അസ്വസ്ഥരായതോടെയാണ് ഇരുനേതാക്കള്‍ക്കും ജയിലിലേക്ക് പോകേണ്ടി വന്നതെന്ന് ജനങ്ങളെ അറിയിക്കാനാണ് നിര്‍ദ്ദേശം. സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാാനാണ് എഎപി എംഎല്‍എമാരുടെയും എംസിഡി കൗണ്‍സിലര്‍മാരുടെയും യോഗം അരവിന്ദ് കെജ്രിവാള്‍ വിളിച്ചത്. അഴിമതിക്കേസില്‍ അറസ്റ്റിലായ സിസോദിയയും സത്യേന്ദര്‍ ജെയിനും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  11 hours ago