ത്രിപുരയില്‍ കിങ്മേക്കറാവാന് തിപ്ര മോത; ആവശ്യങ്ങള്‍ അംഗീകരിക്കുന്നവരുമായി സഖ്യം
അഗര്‍ത്തല: ത്രിപുരയിലെ ഗോത്രവര്‍ഗ മേഖലയില്‍ കരുത്ത് തെളിയിച്ച് തിപ്രമോത പാര്‍ട്ടി. ബിജെപി, സിപിഎംകോണ്‍ഗ്രസ്, തിപ്ര മോത പാര്‍ട്ടികള്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. പത്തിലധികം സീറ്റുകളിലാണ് ഇതുവരെ തിപ്ര മോത പാര്‍ട്ടി മുന്നേറ്റം നടത്തുന്നത്. സംസ്ഥാനം ആര് ഭരിക്കണം എന്ന് തീരുമാനിക്കും വിധത്തില്‍ തിപ്ര മോത കിങ് മേക്കര്‍മാരാകും എന്നാണ് ഇപ്പോഴത്തെ ട്രന്‍ഡുകള്‍ നല്കുന്ന സൂചനകള്‍. ഗോത്രവര്‍ഗത്തിന്റെ വോട്ട് അട്ടിമറിക്കപ്പെടാതെ പിടിച്ചെടുക്കാന്‍ തിപ്ര മോതയ്ക്ക് സാധിച്ചിട്ടുണ്ട്.
60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎംകോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടതു-കോണ്‍ഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. സിപിഎമ്മിന്റെ 43 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 13 സ്ഥാനാര്‍ഥികളുമാണ് ജനവധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു. ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."