തുർക്കി-സിറിയ ഭൂകമ്പം; ദുരന്തബാധിതര്‍ക്കായി വിഭവ സമാഹരണം നടത്തി
തുർക്കി സിറിയ ഭൂകമ്പ ബാധിതർക്കു വേണ്ടി, എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ സഹകരണത്തോടെ, ദുബൈ സുന്നി സെന്ററും എസ് കെ എസ് എസ് എഎഫ് ടീം വിഖായയും സംയുക്തമായി വിഭവ സമാഹരണം നടത്തി. ഒരാഴ്ച മുമ്പ് മാത്രം പ്രഖ്യാപിച്ച ക്യാമ്പയിനിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. അരി, പഞ്ചസാര, ഓയിൽ, ബെഡ്, ബ്ലാങ്കറ്റ്, കഫൻ തുണി തുടങ്ങി, 10 ടണോളം വരുന്ന ഭക്ഷണ, ഭക്ഷണേതര വിഭവങ്ങൾ സമാഹരിക്കാൻ സാധിച്ചു.
സുന്നി സെന്റർ പ്രവർത്തകർ, മദ്രസ്സാ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ടീം വിഖായ, വിവിധ എസ് കെ എസ് എസ് എഎഫ് ജില്ലാ കമ്മിറ്റികൾ, അവീർ, ജബൽ അലി, ഹോർ അൽഅലെൻസ് തുടങ്ങിയ വിവിധ എസ് കെ എസ് എസ് എഎഫ് ഏരിയ കമ്മിറ്റികൾ, കർണാടക എസ് കെ എസ് എസ് എഫ്, ഹാദിയ, അസ്അദിയ്യ ഫൌണ്ടേഷൻസ് കാമ്പയ്‌നിൽ പങ്കെടുത്തു.
സുന്നി സെന്റർ കോമ്പൗണ്ടിൽ രാത്രി 8 മണി മുതൽ പുലർച്ചെ 3 മണി വരെ നീണ്ടുനിന്ന പാക്കിങ് പ്രവർത്തനങ്ങൾക്ക്, സെന്റർ പ്രസിഡണ്ട് ഉസ്താദ് അബ്ദുസ്സലാം ബാഖവി, സിക്രട്ടറി ഷൗക്കത് അലി ഹുദവി, ട്രഷറർ സൂപ്പി ഹാജി, സയ്യിദ് ശകീർ ഹുസൈൻ തങ്ങൾ, ജലീൽ ഹാജി ഒറ്റപ്പാലം, യൂസഫ് ഹാജി കല്ലേരി, ഇസ്മാഈൽ ഹാജി കെ വി, ജമാൽ ഹാജി, സ്വദ്‌ർ ഉസ്താദ് ഇബ്‌റാഹീം ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി. മദ്രസ്സാ അധ്യാപകരും 75 ഓളം വരുന്ന വിഖായ വളണ്ടിയർമാരും ചേർന്നാണ് വിഭവങ്ങൾ പാക്കുചെയ്തത്. സമാഹരിച്ച വിഭവങ്ങൾ എമിറേറ്റ്സ് റെഡ് ക്രസന്റിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."