ഹിജാബ് നിരോധനം: പരീക്ഷ അടുത്തെന്നും ഹരജി ഉടന്‍ പരിഗണിക്കണമെന്ന് ഹരജിക്കാര്‍, ഹോളി കഴിയട്ടേയെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിവാദമായ ഹിജാബ് നിരോധന കേസ് പരിഗണിക്കുന്ന കാര്യം വീണ്ടും സുപ്രിം കോടതിയില്‍ ഉന്നയിച്ച് ഹരജിക്കാര്‍. മാര്‍ച്ച് ഒമ്പതിന് പരീക്ഷ ആരംഭിക്കുകയാണെന്നും കേസ് വേഗത്തില്‍ കോടതി പരിഗണിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
അതേസമയം, ഹോളി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. പരിഗണിക്കുന്നതിനായി ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നും കോടതി ഉറപ്പു നല്കി.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹരജിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഈ കേസില്‍ സുപ്രിം കോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് കേസ് മൂന്നംഗ ബെഞ്ചിന് കൈമാറി. എന്നാല്‍, മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയോ കേസില്‍ വാദം കേള്‍ക്കുകയോ സുപ്രിംകോടതി ചെയ്തിരുന്നില്ല.
കേസില്‍ വാദം കേള്‍ക്കുന്ന കാര്യം കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിന് മുമ്പാകെ ഹരജിക്കാര്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ പ്രതികരിച്ച ചീഫ് ജസ്റ്റിസ് കേസ് ഉടന്‍ കേള്‍ക്കാമെന്നും അതിനായി മൂന്നംഗ ബെഞ്ച് രൂപീകരിക്കാമെന്നും അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."