HOME
DETAILS
MAL
10 ദിവസം കൊണ്ട് സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയിലധികമാകാമെന്ന് മുന്നറിയിപ്പ്
backup
May 05 2021 | 11:05 AM
തിരുവനന്തപുരം: അടുത്ത പത്ത് ദിനം കൊണ്ട് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം അഞ്ച് ദിവസം മാത്രമാണ്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് ആരോഗ്യവിദഗ്ധര്‍ കനത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ എന്നതിനൊപ്പം താല്‍ക്കാലിക അടച്ചിടല്‍ അനിവാര്യമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മാര്‍ച്ച് 25ന് 2,18,893 രോഗികള്‍ ഉണ്ടായിരുന്നത് മുപ്പതാം തിയതി ആയപ്പോള്‍ 3,03,733 ആയി. നിലവില്‍ ചികിത്സയില്‍ ഉള്ള 3,56,872 രോഗികളെന്നത് അടുത്ത പത്ത് ദിവസത്തില്‍ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 28ന് മുകളില്‍ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നോ 35നോ മുകളില്‍ പോകാം. ഒരാളില്‍ നിന്ന് നിരവധി പേരിലേക്ക് അതിവേഗം രോഗം പടരുന്ന ഗുരുതര സാഹചര്യമാണുള്ളത്. മരണനിരക്കും ഉയരും. അതുകൊണ്ട് പരമാവധി സമ്പര്‍ക്കം കുറയ്ക്കുകയാകണം ലക്ഷ്യമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1,975 രോഗികള്‍ ഐ.സി.യുവിലും 756 രോഗികള്‍ വെന്റിലേറ്ററുകളിലുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ് ഇതര ചികിത്സകള്‍ കുറച്ചും സ്വകാര്യ മേഖലയിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുത്തുമാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."