HOME
DETAILS
MAL
ഓക്‌സിജന്‍ ക്ഷാമം; കേന്ദ്രത്തിന് കടുത്ത നിര്‍ദേശവുമായി സുപ്രിംകോടതി
backup
May 05 2021 | 18:05 PM
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള സമഗ്ര പദ്ധതി ഇന്ന് രാവിലെ 10.30നുതന്നെ അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. ഡല്‍ഹിയിലെ ഓക്‌സിജന്‍ ദൗര്‍ലഭ്യംസംബന്ധിച്ച കേസ് പരിഗണിക്കവെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റേതാണ് നടപടി.
ഓക്‌സിജന്‍ പ്രതിസന്ധിയില്‍ കോടതിയുത്തരവ് പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരേ കോടതിയലക്ഷ്യനടപടിയെടുക്കാനുള്ള ഹൈക്കോടതിയുടെ നീക്കം സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി നടപടിക്കെതിരായ കേന്ദ്രത്തിന്റെ ഹരജി പരിഗണിച്ച സുപ്രിംകോടതി, കോടതിയലക്ഷ്യത്തില്‍ ഉദ്യോഗസ്ഥരെ ജയിലിലിടുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേ ചെയ്തത്.
ഓക്‌സിജന്‍ സാഹചര്യം നിരീക്ഷിക്കുന്നതില്‍ ഹൈക്കോടതിയെ തടയാനാകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ശിക്ഷിച്ചതു കൊണ്ടു ഡല്‍ഹിക്ക് ഓക്‌സിജന്‍ ലഭിക്കില്ല. ഡല്‍ഹിക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് സമഗ്രമായ പദ്ധതി തയാറാക്കുകയാണ് വേണ്ടത്. റിപ്പോര്‍ട്ട് ഇന്ന് ലഭിക്കട്ടെ. അതിന് ശേഷം തുടര്‍നടപടി സ്വീകരിക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടി ആവശ്യമില്ല. പ്രവര്‍ത്തനമാണ് ആവശ്യമെന്നും വ്യക്തമാക്കിയ സുപ്രിംകോടതി, ഇക്കാര്യത്തില്‍ മുംബൈ കോര്‍പ്പറേഷന്‍ സ്വീകരിച്ച മാതൃകയില്‍ ഡല്‍ഹിക്ക് ഓക്‌സിജന്‍ ഉറപ്പാക്കാന്‍ ശ്രമിക്കാനും നി ര്‍ദേശിച്ചു.
ഓരോ സംസ്ഥാനങ്ങളിലും ഓരോ സമയത്താണു രോഗം വ്യാപിക്കുന്നത്. അതിനാല്‍ രാജ്യത്താകെ പൊതുവായൊരു മാര്‍ഗം പ്രായോഗികമല്ല.
ഇക്കാര്യത്തില്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. മുംബൈയിലേതുപോലെ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ശേഖരിച്ചുവയ്ക്കണം. മുംബൈയില്‍ ചെയ്യാമെങ്കില്‍ ഡല്‍ഹിയിലും അതു സാധിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡല്‍ഹി ചീഫ് സെക്രട്ടറിയും ഇക്കാര്യത്തില്‍ മുംബൈ കോര്‍പ്പറേഷന്‍ കമ്മിഷനറുമായി ചര്‍ച്ച നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."