HOME
DETAILS

കേരളം ശക്തരാണ്, നമ്മൾ ജയിക്കും...

  
backup
April 24 2022 | 06:04 AM

856231532-2


എൻ.സി ഷെരീഫ്
സന്തോഷ് ട്രോഫിയുടെ 75-ാം പതിപ്പിൽ ആധികാരികമായി ആദ്യം സെമി പ്രവേശനം നേടിയ ടീമായി കേരളം. തോൽവി അറിയാതെയാണ് ആതിഥേയർ ജയിച്ചു കയറിയത്. ഓരോ മത്സരത്തിലും നായകൻ ജിജോ ജോസഫ് തൻ്റെ റോൾ ഭംഗിയാക്കി. ഇനി ഫൈനലിനും കിരീടത്തിലേക്കുമുള്ള ചുവടുകളാണ്. കേരള ക്യാപ്റ്റൻ ജിജോ ജോസഫ് സുപ്രഭാതത്തോട് മനസുതുറക്കുന്നു.
കേരള സെമിയിലെത്തിയല്ലോ, ഇതുവരെയുള്ള മത്സരങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
പോസിറ്റീവ് എനർജിയാണ് കഴിഞ്ഞ കളികളിലൂടെ ലഭിച്ചത്. മത്സരഫലവും കളിയും ആത്മവിശ്വാസം വർധിപ്പിച്ചു. ഇനി സെമിഫൈനലാണ്. ചെറിയ പാളിച്ചകൾക്ക് പോലും വലിയ വില നൽകേണ്ടി വരും. പിന്നീടൊരു അവസരം ഉണ്ടാകില്ല, ജയിച്ചേ പറ്റൂ. ടീം സെറ്റാണ്. നമ്മൾ ജയിക്കും.
ഫുട്ബോളിനോടുള്ള പ്രേമം കുഞ്ഞുനാളിലെ കൂടെയുണ്ടായിരുന്നോ?


ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് അപ്പച്ചനും അമ്മയ്ക്കും ഇഷ്ടമായിരുന്നില്ല. എൻ്റെ കാര്യത്തിൽ നല്ല കരുതലായിരുന്നു. വിദേശത്തായിരുന്ന അപ്പച്ചൻ ഇടയ്ക്കിടെ അമ്മയെ വിളിച്ച് എന്നെ അന്വേഷിക്കും. വീടിൻ്റെ തൊട്ടടുത്തുള്ള പറമ്പിൽ കളിക്കാൻ മാത്രമായിരുന്നു സമ്മതം തന്നിരുന്നത്. അതിരാവിലെ കളിക്കാൻ ഇറങ്ങും. അമ്മ തിരിച്ച് വിളിക്കുന്നത് വരെ മാത്രമായിരുന്നു സമയപരിധി. പിന്നീട് സൈക്കിൾ വാങ്ങിതന്നതോടെ പഞ്ചായത്ത് മൈതാനത്തേക്ക് കളിമാറ്റി. നാലുമണി മുതൽ ഒരു മണിക്കൂറായിരുന്നു കുട്ടികൾക്ക് കളിക്കാനുള്ള സമയം. അഞ്ച് മണി മുതൽ മുതിർന്നവരാണ് കളിക്കുക. എന്നെ അവർക്കൊപ്പവും കളിപ്പിച്ചിരുന്നു. അന്നേ വല്ലാത്തൊരു സ്നേഹമാണ് ഫുട്ബോളിനോടും മൈതാനങ്ങളോടും.
ഐ.എസ്.എൽ ക്ലബുകൾ വലവിരിച്ചതിനെ കുറിച്ച്?
ഞാനും അത്തരം വാർത്തകൾ കേട്ടു. എന്നെ ആരും നേരിട്ട് സമീപിച്ചിട്ടില്ല. ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്റ്റേഴ്സും ഓഫറുമായി സമീപിച്ചെന്നാണ് കേൾക്കുന്നത്. ഇരു ടീമുകളുടെയും പ്രതിനിധികൾ കേരളത്തിൻ്റെ മത്സരം കാണാൻ എത്തിയിരുന്നു. ടീമുമായി ബന്ധപ്പെട്ടവരുമായി അവർ സംസാരിച്ചതായി അറിഞ്ഞു.
ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്‌സും മികച്ച ഓഫർ നൽകിയാൽ ഏത് സ്വീകരിക്കും?
എനിക്ക് തനിച്ച് ഇരിക്കാനാണ് ഇഷ്ടം. കൂടുതൽ കമ്പനി ചേർന്നിരിക്കുന്ന ടൈപ്പല്ല ഞാൻ. കൂടുതൽ മലയാളികൾ ഇല്ലാത്ത ടീം തന്നെയാകും എനിക്ക് നന്നാവുക. ഏത് ടീമിലായാലും നന്നായി കളിക്കാനാകണമെന്ന പ്രാർഥനയാണ്.


ഏറെ ഇഷ്ടപ്പെട്ട ലോക ഫുട്ബോളർ?
ക്രിസ്റ്റ്യാനോ റൊണോൾഡൊയെ ഇഷ്ടമാണ്. അദ്ദേഹത്തിൻ്റെ ആത്മവിശ്വാസവും മനസറിഞ്ഞുള്ള ശ്രമങ്ങളും വല്ലാതെ ആകർഷിച്ചു. ക്രിസ്റ്റ്യാനോയുടെ ഓരോ ഗോളുകൾക്കും പ്രത്യേക സൗന്ദര്യമാണ്. ഓരോ ചുവടുകളും ആസ്വദിക്കാറുണ്ട്. സിനദിൻ സിദാനും ഇഷ്ടതാരമാണ്.
മേഘാലയക്കെതിരേയുള്ള മത്സരത്തിൽ പെനാൽറ്റി പാഴായപ്പോൾ നിരാശ തോന്നിയോ?
എനിക്ക് പന്ത് പോസ്റ്റിലേക്ക് എത്തിക്കാൻ കഴിയാതിരുന്നത് വീഴ്ചയാണ്. ഗോളി തട്ടിമാറ്റിയാൽ പ്രശ്നമില്ലായിരുന്നു. പന്ത് പുറത്തേക്ക് പോയപ്പോൾ നിരാശ തോന്നി. പ്രതീക്ഷയോടെ കാത്തിരുന്ന കാണികളുടെ മനസിൽ ആ നിമിഷം ഞാൻ എന്തായിരിക്കും?. ടീമിലുള്ളവർ കൂടെ നിന്ന് ആത്മവിശ്വാസം നൽകി. അന്ന് സമനില പിടിക്കാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു. പരാജയപ്പെട്ടിരുന്നേൽ എന്താകുമായിരുന്നു സ്ഥിതി.
കിരീടം നേടാൻ രണ്ട് വിജയമാണ് ആവശ്യം. സാധ്യതകൾ എങ്ങനെയൊക്കെ?
ശുഭപ്രതീക്ഷയാണ്. എല്ലാവരും ആത്മവിശ്വാസത്തിലാണ്. നന്നായി കളിച്ച് വിജയം നേടുകയാണ് ലക്ഷ്യം. നിരന്തരമായ മത്സരങ്ങൾ പ്രയാസമുണ്ടാക്കി. മറ്റു ടീമുകൾക്ക് ഒരോ മത്സരങ്ങൾക്കിടയിലും പരിശീലനത്തിനും വിശ്രമത്തിനും കൂടുതൽ സമയം ലഭിച്ചു. ഇനി അതൊന്നും കാര്യമാക്കുന്നില്ല. തുടക്കം മുതൽ ആക്രമിച്ച് കളിക്കും. എതിർ ടീമിനെ തളർത്തുന്നതും പ്രധാന ഘടകമാണ്. മത്സരം പൂർണമായും വരുതിയിലാക്കുകയാണ് ലക്ഷ്യം. സ്വന്തം മണ്ണിൽ കളിച്ച് കപ്പുയർത്താനുള്ള തയാറെടുപ്പിലാണ് ടീം.
ഏറ്റവും കടുപ്പമേറിയ പോരാട്ടം?
ജയിക്കാനായെങ്കിലും ബംഗാളുമായുള്ള പോരാട്ടം കടുപ്പമായിരുന്നു. അവരുടെ ആക്രമണ സ്വഭാവവും പ്രതിരോധനിരയും ശക്തമായിരുന്നു. എങ്കിലും നന്നായി കളിച്ചു. ഭാഗ്യവും തുണച്ചു. മേഘാലയക്കെതിരേ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഉപയോഗപ്പെടുത്താനായില്ല. രാജസ്ഥാന് മുന്നേറ്റം നടത്താനായില്ല. ഇതാണ് ആദ്യ മത്സരം എളുപ്പമാക്കിയത്.
മലപ്പുറത്തെ ആവേശം സമ്മർദത്തിലാക്കിയോ?
ഇത് മലപ്പുറത്ത് മാത്രം ലഭിക്കുന്നതാണ്. ലോകത്ത് എവിടെ കളിച്ചാലും ഇത്ര പിന്തുണ ഉണ്ടാകില്ല. ഇത് സമ്മർദമല്ല, സമ്മാനമാണ്. എൻ്റെ നാട്ടിൽ വലിയ ടീമുകൾ കളിച്ചാലും കാണികൾ കുറവായിരിക്കും. ഇവിടെ നാട്ടിൻപുറത്തെ മത്സരങ്ങളിൽ പോലും ജനക്കൂട്ടമാണ്. മലപ്പുറത്തെ ആരവങ്ങൾക്കിടയിൽ കളിക്കാനായത് ഭാഗ്യമായി കാണുന്നു.
ആരാണ് കരുത്ത് ?
അമ്മയുടെ പ്രാർഥനയാണ് കരുത്ത്. മത്സരങ്ങൾ നേരിൽ കാണാൻ പയ്യനാട്ടേക്ക് കുടുംബം എത്തില്ല. ടി.വിയിൽ കളി കണ്ടിട്ട് തന്നെ അമ്മയ്ക്ക് ഒരു സമാധാനവുമില്ല. കുറച്ച് സമയം കളികാണും. പിന്നീട് എണീറ്റ് പോകും. വീണ്ടും ടി.വിക്ക് മുന്നിലെത്തും. സ്റ്റേഡിയത്തിലേക്ക് അമ്മയെ കൊണ്ടുവന്നാൽ എന്നേക്കാൾ സമർദ്ധം അമ്മയ്ക്കാകും.
സദാസമയം എനിക്കും ടീമിനും വേണ്ടിയുള്ള പ്രാർഥനയിലാണ് അമ്മ. അതാണ് കൂടുതൽ കരുത്തേകുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago