ഹോണ്‍ മുഴക്കിയതിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് താമരശ്ശേരിയില്‍ ഗുണ്ടാ ആക്രമണം; ആറ് പേര്‍ക്ക് പരിക്ക്
കോഴിക്കോട് താമരശേരിയില്‍ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം. പലപ്പന്‍പൊയില്‍ കതിരോട് നൗഷാദിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നൗഷാദുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം.വാഹനത്തിന്റെ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. പൊലീസ് നോക്കി നില്‍ക്കെയാണ് ആക്രമണമുണ്ടായത്. ഗുണ്ടാ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് നൗഷാദിന്റെ വീടിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
ഇന്ന് വീട് കയറി ആക്രമിച്ച സംഘത്തില്‍ നിന്ന് നൗഷാദിനും കുടുംബത്തിന് ചൊവാഴ്ച്ച മര്‍ദനമേറ്റിരുന്നു. നൗഷാദ് ഉള്‍പ്പെടെ കുടുംബം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴും ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് താമരശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് രണ്ട് പൊലീസുകാരെ വീടിന് മുന്നില്‍ ഡ്യൂട്ടിക്കിട്ടിരുന്നു. ഇവര്‍ നോക്കി നില്‍ക്കെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനവും അക്രമിസംഘം തല്ലിത്തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."