HOME
DETAILS

ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം: നടിയെ ആക്രമിച്ച കേസ് അനിശ്ചിതത്വത്തിൽ

  
backup
April 25, 2022 | 6:40 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%82%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f


സ്വന്തം ലേഖകൻ
കൊച്ചി
എ.ഡി.ജി.പി ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസ് അനിശ്ചിതത്വത്തിൽ. കേസിന്റെ നിർണായകഘട്ടത്തിലുള്ള ഈ മാറ്റം അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. തുടരന്വേഷണത്തിന്റെ ഭാഗമായി അഭിഭാഷകരുടേതുൾപ്പെടെ നിർണായക ശബ്ദരേഖകളും മറ്റും പുറത്തുവന്ന സാഹചര്യത്തിൽ ആത്മവിശ്വാസത്തിൽ മുന്നോട്ടുപോവുകയായിരുന്നു അന്വേഷണസംഘം.
എന്നാൽ, അന്വേഷണ സംഘത്തിൻ്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം തുടർന്നുള്ള ചോദ്യം ചെയ്യലുകളും മറ്റും നീണ്ടുപോകാനിടയാക്കും. തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഇനി 36 ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ നടി കാവ്യാ മാധവനെയും അഭിഭാഷകരെയും ചോദ്യംചെയ്യേണ്ടതുണ്ട്.
പുതിയ മേധാവിയെത്തി കേസ് പഠിച്ചശേഷം മാത്രമേ അന്വേഷണം പൂർണഗതിയിൽ മുന്നോട്ടു കൊണ്ടുപോകാനാവൂ. മാത്രമല്ല, ക്രൈംബ്രാഞ്ച് മേധാവിയുടെ സാന്നിധ്യത്തിലാണ് കാവ്യാ മാധവനെയും അഭിഭാഷകരെയും ചോദ്യംചെയ്യേണ്ടത്. നിലവിലെ സാഹചര്യത്തിൽ ചോദ്യം ചെയ്യലുകൾ നീണ്ടുപോയാൽ അന്വേഷണ റിപ്പോർട്ട് യഥാസമയം സമർപ്പിക്കാൻ അന്വേഷണസംഘം ഏറെ പ്രയാസപ്പെടേണ്ടിവരും. രണ്ടുതവണ കോടതി സമയം നീട്ടിനൽകിയ സാഹചര്യത്തിൽ ഇനിയും സമയം ആവശ്യപ്പെട്ടാൽ കോടതിയുടെ വിമർശനത്തിനിടയായേക്കും.
ദിലീപിൻ്റെ അഭിഭാഷകൻ അഡ്വ. രാമൻ പിള്ളയുടെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് മേധാവിക്ക് സ്ഥാനചലന മുണ്ടായതെന്നും സൂചനയുണ്ട്. ശബ്ദരേഖ പുറത്തുവന്നത് സംബന്ധിച്ച് അഡ്വ. രാമൻ പിള്ള ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.
അഭിഭാഷക സംഘടനയും ഇതിനെതിരേ രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  2 days ago
No Image

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

Kerala
  •  2 days ago
No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  2 days ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  2 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  2 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  2 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  2 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  2 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  2 days ago