മുസ്‌ലിംലീഗ് ദേശീയ സമ്മേളനം ;
സമൂഹവിവാഹത്തോടെ
നാളെ തുടക്കം
ചെന്നൈ • മുസ്‌ലിംലീഗ് ദേശീയ സമ്മേളനത്തിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ചെന്നൈ നഗരം. നാളെ ആരംഭിക്കുന്ന സമ്മേളനം ഗംഭീരമാക്കാൻ ദേശീയനേതാക്കള്‍ നേരിട്ടെത്തി നേതൃത്വം നല്‍കുകയാണ്.
ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി സി.കെ സുബൈര്‍, അബൂബക്കര്‍, മുന്‍ എം.പി അബ്ദുറഹിമാന്‍, നവാസി ഖനി എം.പി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ സമ്മേളന വേദികളുടെ സജ്ജീകരണങ്ങളും പ്രവര്‍ത്തന വിലയിരുത്തലുകളും നടന്നു.
75 യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കിയാണ് മുസ് ലിംലീഗിന്റെ 75ാം വര്‍ഷിക ആഘോഷത്തിന് തുടക്കമാകുക. സമൂഹവിവാഹത്തിന്റെ ആദ്യഘട്ടമായി നാളെ 17 യുവതികള്‍ സുമംഗലികളാകും. ചെന്നൈ റോയിപ്പുറം റംസാന്‍ മഹലില്‍ രാവിലെ 11ന് സമൂഹവിവാഹത്തിന് തുടക്കമാകും. എ.ഐ.കെ.എം.സി.സിയുടെ തമിഴ്‌നാട് ഘടകം ഒരുക്കുന്ന സമൂഹവിവാഹം തുടര്‍ന്ന് തമിഴ്‌നാട്ടിലെ നാല് കേന്ദ്രങ്ങളില്‍ കൂടി നടക്കും. ആഭരണങ്ങള്‍ ഗൃഹോപകരണങ്ങള്‍ എന്നിവ ഉള്‍പ്പടെ ഓരോ ദമ്പതികള്‍ക്കും ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് എ.ഐ.കെ.എം.സി.സി നല്‍കുന്നത്.
സമൂഹവിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ണമായതായി എ.ഐ.കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു.
പഴയ മഹാബലിപുരം റോഡിലെ വൈ.എം.സി.എ സ്‌റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."