ശ്രീനഗര്‍ ജാമിഅ മസ്ജിദില്‍ ഇത്തവണ പെരുന്നാള്‍ നിസ്‌ക്കാരം നടന്നില്ല; അനുമതി നിഷേധിച്ച് ഭരണകൂടം, നിസ്‌ക്കാര സമയത്ത് പള്ളി അടച്ചിട്ട് പൊലിസ്
ശ്രീനഗര്‍: ജമ്മു കശ്മിരിലെ പ്രശസ്തമായ ശ്രീനഗര്‍ ജാമിഅ മസ്ജിദില്‍ പതിവ് ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് അനുമതി നിഷേധിച്ച് ഭരണകൂടം. 14ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി ബുധനാഴ്ച രാവിലെ പ്രഭാത നിസ്‌കാരത്തിന് പിന്നാലെ പൊലിസെത്തി പൂട്ടിയിടുകയായിരുന്നുവെന്ന് കമ്മിറ്റി അന്‍ജുമന്‍ ഔഖാഫ് ജാമിഅ മസ്ജിദ് പ്രശ്താവനയില്‍ പറഞ്ഞു. പള്ളി അടച്ചിടാന്‍ യാതൊരു വിശദീകരണവും പൊലിസ് നല്‍കിയിരുന്നില്ലെന്നും കമ്മിറ്റി അറിയിച്ചു. രാവിലെ 9.30ന് ചെറിയ പെരുന്നാള്‍ നിസ്‌കാരം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമയത്തിന് തൊട്ടുമുമ്പാണ് പൊലിസെത്തി പള്ളിയുടെ ഗെയ്റ്റ് അടച്ചു പൂട്ടിയത്.
ഇതോടൊപ്പം ഹുരിയ്യത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. അദ്ദേഹം പതിവായി നിസ്‌കരിക്കാന്‍ വരുന്ന പള്ളിയാണിത്. കേരളത്തിലേത് പോലെ ബുധനാഴ്ചയായിരുന്നു ജമ്മു കശ്മിരിലും ചെറിയ പെരുന്നാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."