HOME
DETAILS

യു.ഡി.എഫ് മേഖലാ ജാഥകൾ 16 മുതൽ

  
backup
April 27 2022 | 03:04 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%9c%e0%b4%be%e0%b4%a5%e0%b4%95%e0%b5%be-16-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%bd


സ്വന്തം ലേഖകൻ
കോഴിക്കോട്
സിൽവർലൈനിനെതിരേ യു.ഡി.എഫ് നേതൃത്വത്തിൽ നാല് മേഖലകളിലായി ജാഥകൾ സംഘടിപ്പിക്കുന്നു. 16 മുതൽ 19 വരെ നടക്കുന്ന ജാഥയിൽ യു.ഡി.എഫ് നേതാക്കൾ നേതൃത്വം നൽകും.
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾ ഉൾകൊള്ളുന്ന മേഖലാ ജാഥ എം.കെ മുനീർ എം.എൽ.എ നയിക്കും. ടി.സിദ്ധീഖ് എം.എൽ.എ, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ എന്നിവർ ജാഥാ ഉപനായകരായി പങ്കെടുക്കും. കാസർകോടുനിന്ന് ആരംഭിക്കുന്ന ജാഥ 19 ന് കോഴിക്കോട് മുതലക്കുളത്ത് സമാപിക്കും.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾക്കൊള്ളുന്ന മേഖലാ ജാഥയ്ക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി നേതൃത്വം നൽകും. അനൂപ് ജേക്കബ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം എന്നിവർ ഉപനായകർ. പിറവത്തുനിന്ന് ആരംഭിക്കുന്ന ജാഥ മലപ്പുറത്ത് സമാപിക്കും.കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഉൾക്കൊള്ളുന്ന മേഖലാ ജാഥയുടെ നായകൻ മോൻസ് ജോസഫ് എം.എൽ.എയും ഉപനായകർ എം.എൽ.എമാരായ മാണി സി.കാപ്പൻ, പി.സി വിഷ്ണുനാഥ് എന്നിവരുമാണ്. തൊടുപുഴയിൽനിന്ന് ആരംഭിക്കുന്ന ജാഥ കോട്ടയത്ത് സമാപിക്കും.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകൾ ഉൾപ്പെടുന്ന മേഖലാ ജാഥയുടെ കാപ്റ്റൻ എൻ.കെ പ്രേമചന്ദ്രൻ എം.പിയാണ്. എം.വിൻസെന്റ് എം.എൽ.എയും സി.എം.പി നേതാവ് എം.പി സാജുവും ഉപനായകർ. തിരുവനന്തപുരം ഗാന്ധി പാർക്കിൽനിന്ന് ആരംഭിക്കുന്ന ജാഥ 19 ന് ആലപ്പുഴയിൽ സമാപിക്കും.ജാഥയ്ക്കു ശേഷം എല്ലാ ജില്ലകളിലും സിൽവർലൈൻ ആശങ്കകളുമായി ബന്ധപ്പെട്ട് തുറന്ന സംവാദം സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികമായ മെയ് 20 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ വൈകീട്ട് സായാഹ്ന ധർണ സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ സിൽവർലൈൻ കടന്നു പോകുന്നയിടങ്ങളിലൂടെ യു.ഡി.എഫ് നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കും. ജാഥയുടെ ആലോചനാ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് പി.എം.എ സലാം, എം.കെ മുനീർ, ടി.സിദ്ദീഖ് എം.എൽ.എ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  16 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  16 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  17 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  17 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  17 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  18 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  18 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  18 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  19 hours ago