HOME
DETAILS
MAL
നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ ഭാഗവാക്കാകും: എംഎ യൂസുഫലി
backup
April 28 2022 | 04:04 AM
മക്ക: കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പട്ട് യമൻ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങളിൽ പങ്കാളിയാകുമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി വ്യക്തമാക്കി. റമദാനിലെ അവസാന നാളുകൾ മക്കയിൽ വിശുദ്ധ ദിനരാത്രങ്ങൾ ചെലവഴിക്കാനെത്തിയ അദ്ദേഹം മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഈ കേസ് ഒരുപാട് നിയമപ്രശ്നമുള്ള ഒന്നാണെന്നും പലയാളുകളുടെയും ഇടപെടൽ ഉള്ള ഈ കേസിൽ ആരുടെയെങ്കിലും പരിശ്രമം വിജയിക്കട്ടെ എന്നാണ് എന്റെ പ്രാർഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ടയാളുടെ കുടുംബം ദിയാ മണി (മോചനദ്രവ്യം) ചോദിക്കുന്നു. അതിനുവേണ്ടിയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. അന്തിമ ഘട്ടം വരുമ്പോൾ അക്കാര്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."