9 ലക്ഷം രോഗികള്‍ ജീവന്‍ നിലനിര്‍ത്തുന്നത് ഓക്‌സിജന്റെ സഹായത്താല്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് ലക്ഷത്തോളം കൊവിഡ് രോഗികള്‍ ഓക്‌സിജന്റെ സഹായത്താല്‍ മാത്രമാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍. ആകെ 9,02,291 പേര്‍ക്കാണ് ഓക്‌സിജന്‍ നല്‍കിവരുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. കൊവിഡ് പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ കേന്ദ്രമന്ത്രിമാരും വിവിധ മന്ത്രാലയ സെക്രട്ടറിമാരും പങ്കെടുത്ത വെര്‍ച്വല്‍ യോഗത്തിലാണ് ഹര്‍ഷവര്‍ധന്‍ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 6,608 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 3,856 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 14 ഓക്‌സിജന്‍ പ്ലാന്റുകള്‍, 4,330 വെന്റിലേറ്ററുകള്‍, മൂന്നുലക്ഷത്തിലധികം കുപ്പി റെംഡെസിവിര്‍ മരുന്ന് എന്നിവ ഇതിനകം വിതരണം ചെയ്തതായും കേന്ദ്രം അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് എസ്. പുരി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."