318 ബൂത്തുകളില്‍ ബി.ജെ.പിയുടെ വോട്ടുനില പൂജ്യം; ഒറ്റ വോട്ടുമായി 493 ബൂത്തുകള്‍; വോട്ടുവിഹിതത്തില്‍ തലകറങ്ങി നേതൃത്വം
തിരുവനന്തപുരം: കേരളം ഭരിക്കാനിറങ്ങി പുറപ്പെട്ട ബി.ജെ.പിയുടെ വോട്ടുവിഹിതത്തിന്റെ ജാതകം പരിശോധിക്കുമ്പോള്‍ തലകറങ്ങി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ വിശകലനങ്ങളിലാണ് പാര്‍ട്ടിയുടെ യഥാര്‍ഥ വോട്ടിംഗ് നില പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ 318 ബൂത്തുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് പൂജ്യം വോട്ട്. ഒരു വോട്ട് മാത്രം കിട്ടിയ 493 ബൂത്തുകളും കേരളത്തിലുണ്ട്. പൊന്നാനിയിലാണ് എന്‍.ഡി.എക്ക് വോട്ടില്ലാത്ത ഏറ്റവുമധികം ബൂത്തുകള്‍. ഇവിടെ 34 ഇടങ്ങളിലും പൂജ്യമാണ്.
ബി.ജെ.പി നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമായ പേര്വിളിയിലേക്കുപോലും എത്തി. കെ. സുരേന്ദ്രന്റെ നേതൃത്വത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. സുരേന്ദ്രന് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും ഒറ്റവോട്ടു ലഭിക്കാത്ത ബൂത്തുകളുണ്ട്. കോന്നിയിലും മഞ്ചേശ്വരത്തുമുണ്ട്.
എറണാകുളത്തെ 13 മണ്ഡലത്തിലും എന്‍.ഡി.എയുടെ വോട്ടുവിഹിതം കുറഞ്ഞു. കുന്നത്തുനാട്ടില്‍ 11.10ല്‍നിന്ന് 4.66 ശതമാനം ആയാണ് ബി.ജെ.പിയുടെ വോട്ടുവിഹിതം കുറഞ്ഞത്. തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥിക്ക് വോട്ടു കുറഞ്ഞു. കിട്ടിയ വോട്ടുകളാവട്ടെ താന്‍ തെണ്ടിപൊറുക്കി ഉണ്ടാക്കിയതാണെന്നുമായിരുന്നു സ്ഥാനാര്‍ഥിയായ കെ.എസ്. രാധാകൃഷ്ണന്റെ അഭിപ്രായ പ്രകടനം.
തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെച്ചൊല്ലി ബി.ജെ.പിയില്‍ മാത്രമല്ല എന്‍.ഡി.എയിലും പൊട്ടിത്തെറി തുടരുകയാണ്. മുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വാതില്‍ തിരയുകയാണ് ബി.ഡി.ജെ.എസ്. ബി.ജെ.പി വ്യാപകമായി വോട്ട് മറിച്ച ശേഷം പഴി ബി.ഡി.ജെ.എസില്‍ കെട്ടിവെക്കാനാണ് ശ്രമമെന്നാണവരുടെ അവരുടെ ആരോപണം.
എന്‍.ഡി.എ ഘടകകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം നേരത്തെ തന്നെ മുന്നണി വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."