ഫലസ്തീനില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം: മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
ജറുസലം: മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യത്തിന്റ് ആക്രമണം. വെടിവെപ്പിന് പിന്നാലെ വ്യോമാക്രണവും. ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
https://twitter.com/AlaaDaraghme/status/1391793058237358084
ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.
തിങ്കളാഴ്ച രാവിലെ മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയുണ്ടായ ഇസ്‌റാഈല്‍ അതിക്രമത്തില്‍ 215 പേര്‍ക്ക് പരുക്കേറ്റിരുന്നു.മസ്ജിദിലെത്തിയവര്‍ക്ക് നേരെ റബര്‍ ബുള്ളറ്റ് കൊണ്ട് വെടിയുതിര്‍ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു.
കിഴക്കന്‍ ജറുസലേം പൂര്‍ണമായും ജൂതകുടിയേറ്റ ഭൂമിയാക്കുന്നതിന്റെ ഭാഗമായി നാട്ടുകാരായ ഫലസ്തീനി താമസക്കാരെ കുടിയിറക്കാനുള്ള ഇസ്‌റാഈല്‍ ശ്രമമാണ് ഇവിടം സംഘര്‍ഷഭൂമിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."