വിജേഷ് പിള്ളയ്ക്കെതിരേ കര്‍ണാടക പൊലിസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്
ബംഗളൂരു: വിജേഷ് പിള്ളയ്ക്കെതിരായ പരാതിയില്‍ കര്‍ണാടക പൊലിസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന സ്വപ്ന സുരേഷിന്റെ പരാതിയിലാണ് നടപടി.
കര്‍ണാടക പൊലിസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തിയെന്ന് സ്വപ്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നായാട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ ഫേസ് ബുക്കിലാണ് സ്വപ്ന ഇക്കാര്യം വ്യക്കമാക്കിയത്. വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫര്‍ തന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു.
അതേസമയം വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്മെന്റ് പൊലിസിനെ അറിയിച്ചതായി സ്വപ്ന വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നായാട്ട് ആരംഭിച്ചു.
എന്റെ പരാതിയില്‍ കര്‍ണാടക പോലീസ് ധൃത നടപടികള്‍ ആരംഭിച്ചു.
കര്‍ണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫര്‍ തന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു.
വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു.
ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍.
നായാട്ട് തുടങ്ങി സഖാക്കളെ.
കേസിൽ പ്രാഥമിക അന്വേഷണം നടത്തിയെന്ന് കെ ആർ പുര പൊലീസ് സ്റ്റേഷൻ അധികൃതർ വ്യക്തമാക്കി.കേസിൽ തുടർ നടപടി സ്വീകരിക്കും. ഭീഷണിപ്പെടുത്തിയതിനാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത് .നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.എൻസിആർ (Non Cognizable Report) ആണ് രജിസ്റ്റർ ചെയ്തത്.ഭീഷണി പോലുള്ള പരാതികളിൽ സ്വീകരിക്കുന്ന പ്രാഥമിക നടപടി ആണിത്.എൻസിആർ രജിസ്റ്റർ ചെയ്താൽ പരാതിക്കാർക്ക് കോടതിയിൽ പോകാം.ആർക്കെതിരെ ആണോ പരാതി കിട്ടിയത് അവരെ വിളിച്ചു വരുത്തി മുന്നറിയിപ്പ് നൽകും. വിജേഷ് പിള്ളയോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."