ഇന്തോനേഷ്യയിലെ മെരാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലോകത്തെ ഏറ്റവും അപകടകാരിയായ അഗ്നിപർവതം
ജക്കാർത്ത: ലോകത്തെ ഏറ്റവും അപകടകാരികളായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നായ മെരാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഇന്തോനേഷ്യയിലാണ് മെരാപി അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. പര്‍വ്വതത്തിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഉയര്‍ന്ന ചാരത്തില്‍ എട്ടു ഗ്രാമങ്ങള്‍ പൂര്‍ണമായും മൂടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയുടെ സാംസ്‌കാരിക നഗരമെന്ന് അറിയപ്പെടുന്ന യോഗ്യകര്‍തയുടെ 28 കിലോമീറ്റര്‍ വടക്ക് മാറിയാണ് ഈ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. 130 സജീവ അഗ്നിപര്‍വ്വതങ്ങളാണ് ഇന്തോനേഷ്യയില്‍ ഉള്ളത്.
1548മുതല്‍ മെരാപി സ്ഥിരമായി പൊട്ടിത്തെറിക്കാറുണ്ട്. 2010ല്‍ മെരാപി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 300 ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 28,0000 പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവന്നു.
1930ലാണ് മെരാപി പൊട്ടിത്തെറിച്ച് അതിഭീകര ദുരന്തമുണ്ടായത്. അന്ന് 1,300പേര്‍ കൊല്ലപ്പെട്ടു. 1994ല്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 60പേര്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."