'ഒരു കയ്യില്‍ പാല്‍ക്കുപ്പി, മറു കയ്യില്‍ കല്‍ച്ചീള്'; തീയില്‍ കുരുക്കുന്ന ഫലസ്തീന്‍ ബാല്യങ്ങള്‍
ജറൂസലം: പോരാട്ട ഭൂമിയായ ഫലസ്തീനില്‍ നിന്ന് പുറത്തുവരുന്നത് നിരവധി ദൃശ്യങ്ങളാണ്. കരളുറപ്പിന്റെ ചിത്രങ്ങള്‍. സയണിസ്റ്റ് ഭീകരതക്കു മുന്നില്‍ ചങ്കുറപ്പോടെ തലയുയര്‍ത്തി നില്‍ക്കുന്നവര്‍. പൊലിസിനു നേരെ കയ്യുയര്‍ത്തി ചോദ്യമുയര്‍ത്തുന്ന ബാല്യങ്ങള്‍. കുഞ്ഞു കൈകള്‍ കൊണ്ട് തോക്കുകള്‍ തടയുന്ന കുഞ്ഞുങ്ങള്‍. നിലത്തിട്ട് ചവിട്ടി വലിക്കുമ്പോഴും കൈകളില്‍ വിലങ്ങണിയിക്കുമ്പോഴും ശത്രുവിനെ നോക്കി പുഞ്ചിരിക്കുന്ന സുബര്‍ക്കം മണക്കുന്ന മുഖങ്ങള്‍. ചോരയൊലിക്കുമ്പോഴും ഹസ്ബുല്ലാ എന്നുച്ചത്തില്‍ പറയുന്ന വീരര്‍.
ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നാപ്കിനണിഞ്ഞ് കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞ്. അവന്റെ മറുകയ്യിലാകട്ടെ ഒരു കല്‍ച്ചീളും. പതിവായി നടക്കുന്ന വെള്ളിയാഴ്ച മാര്‍ച്ചില്‍ നിന്നുള്ളതാണ് രംഗം.
രണ്ടു വയസ്സുകാരന്‍ മൊഹാബ് അബു ഹിലാല്‍ ആണ് ചിത്രത്തിലുള്ളതെന്ന് നൂന്‍ ടിവി എന്ന സൈറ്റില്‍ വ്യക്തമാക്കുന്നു. ഫലസ്തീന്‍ പതാകയേന്തിയ ഒരു കൊച്ചു പെണ്‍കുട്ടിയേയും കാണാം ചിത്രത്തില്‍.
https://www.noonpresse.com/%D8%B1%D8%B6%D9%8A%D8%B9-%D9%81%D9%84%D8%B3%D8%B7%D9%8A%D9%86%D9%8A-%D9%8A%D8%AE%D9%84%D9%82-%D8%A7%D9%84%D8%AD%D8%AF%D8%AB-%D9%81%D9%8A-%D9%85%D8%B3%D9%8A%D8%B1%D8%A9-%D8%A7%D9%84%D8%B9/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."