ആശുപത്രി യാത്രയ്ക്ക് പാസ് നിര്‍ബന്ധമല്ല; മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവും കരുതണം: ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി
തിരുവനന്തപുരം: ലോക്ക് ഡൗണിനോടനുബന്ധിച്ച് ആശുപത്രി യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമല്ലെന്നും എന്നാല്‍ മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണമെന്നും പൊലിസ്. കേരള പൊലിസിന്റെ ഫേസ്ബുക്ക് പേജിലാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒരു വാഹനത്തില്‍ പരമാവധി മൂന്നുപേര്‍ക്കു വരെ യാത്ര ചെയ്യാം. അവശ്യ സര്‍വിസ് വിഭാഗത്തിലുള്ളവര്‍ക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ടതില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേ സമയം പോലിസ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പാസ് സംവിധാനത്തിലേക്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിക്കുന്നത്. ഇത്രയും പേര്‍ക്കു പാസ് നല്‍കിയാല്‍ ലോക്ഡൗണിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടും. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവുമെന്നും പൊലിസ് അറിയിച്ചു.
അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പാസ് അനുവദിക്കുന്നത്.
തൊട്ടടുത്ത കടയില്‍ നിന്നു മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുന്നവര്‍ പാസ്സിന് അപേക്ഷിക്കേണ്ടതില്ല. സത്യവാങ്മൂലം കയ്യില്‍ കരുതിയാല്‍ മതി. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."