24 പേരുടെ ജീവനെടുത്ത പുകയടങ്ങും മുമ്പ് ഫലസ്തീനില്‍ വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം
ജറൂസലം: ഫലസ്തീന്‍ ജനതക്കു നേരെ വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി നടത്തിയ വ്യോമാക്രണത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പെടെ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. 103 പേര്‍ക്ക് പരുക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫലസ്തീനികള്‍ക്കു മേല്‍ ആക്രമണം അഴിച്ചു വിടുകയാണ് ഇസ്‌റാഈല്‍. നിരവധിയാളുകള്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റത്. കിഴക്കന്‍ ജറുസലേം പൂര്‍ണമായും ജൂതകുടിയേറ്റ ഭൂമിയാക്കുന്നതിന്റെ ഭാഗമായി നാട്ടുകാരായ ഫലസ്തീനി താമസക്കാരെ കുടിയിറക്കാനുള്ളഇസ്റാഈല്‍ ശ്രമമാണ് ഇവിടം സംഘര്‍ഷഭൂമിയാക്കിയത്. അല്‍അഖ്‌സയില്‍ റമദാനിലെ അവസാന വെള്ളിയാഴ്ച പ്രര്‍ത്ഥനക്കെത്തിയവര്‍ക്കു നേരെയാണ് അക്രമപരമ്പരയുടെ തുടക്കം. അന്ന് ഇരുനൂറിലേറെ ആളുകള്‍ക്ക് പരുക്കേറ്റു. ഇസ്‌റാഈലിന്റെ എല്ലാ ഭയപ്പെടുത്തലുകളേയും കാറ്റില്‍ പറത്തി അടുത്ത ദിവസം ഇരുപത്തിയേഴാം രാവില്‍ പതിനായിരങ്ങള്‍ പ്രാര്‍ത്ഥനക്കെത്തി. സ്ത്രീകളും കുട്ടികളുമടങ്ങിയ ഇവര്‍ക്കു നേരെയുമുണ്ടായി ഇസ്‌റാഈല്‍ നായാട്ട. അന്നും നിരവധി പേര്‍ക്ക് പരുക്ക പറ്റി. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും ഇത് ആവര്‍ത്തിക്കുകയാണ് ഇസ്‌റാഈല്‍. എന്നാല്‍ലോകം ഈ നരനായാട്ടിനു മുന്നില്‍ മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."